ഇന്ന് സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിൽ സീരിയൽ താരങ്ങൾക്കും, ഇൻഫ്ലുവൻസേഴ്സിനും ആരാധകരെ ധാരാളമായി ലഭിക്കാറുണ്ട്. മലയാള സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന പലരും ഇന്ന് യൂട്യൂബർമാരാണ് എന്നതും ഒരു സത്യമാണ്. അഭിനയത്തിലൂടെ ലഭിക്കുന്ന അതെ വരുമാനം ഇന്ന് അവർക്ക് യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ ലഭിക്കുന്നുണ്ട്.
സീരിയൽ താരവും യൂട്യൂബറുമായ താരമാണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന പരമ്പരയിലൂടെയാണ് ആലീസ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. അതിൽ ആശ എന്ന കഥാപാത്രമായിട്ട് അഭിനയിച്ച ആലീസിന്റെ ആദ്യ സീരിയൽ പക്ഷേ അതായിരുന്നില്ല. മഴവിൽ മനോരമയിലെ തന്നെ മഞ്ഞുരുകും കാലത്തിലാണ് ആലീസ് ആദ്യമായി അഭിനയിക്കുന്നത്.
സ്ത്രീപദത്തിന് ശേഷം കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റിൽ സീരിയലിലും ആലീസ് അഭിനയിച്ചിട്ടുണ്ട്. മിസ്സിസ് ഹിറ്റലർ എന്ന സീ കേരളത്തിൽ പരമ്പരയിലാണ് ഇപ്പോൾ ആലീസ് അഭിനയിക്കുന്നത്. അതിൽ പ്രിയ എന്ന റോളിൽ തകർത്ത് അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആലീസ്. കഴിഞ്ഞ വർഷം അവസാനമായിരുന്നു ആലീസിന്റെ വിവാഹം. പത്തനംതിട്ട സ്വദേശിയായ സജിൻ സജിയാണ് താരത്തിന് ഭർത്താവ്.
അതെ ആലീസ് തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കിടിലം മേക്കോവറിൽ രംഗത്ത് വന്നിരിക്കുകയാണ്. നീല ജീൻസ് ഷോർട്സും ബനിയനും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ഫ്രീക്ക് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. കൈയിൽ ഒരു ഹാൻഡ് ബാഗും തോക്കിയിട്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഭർത്താവ് സജിൻ സജി സാമുവൽ തന്നെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.