December 2, 2023

‘ജന്മദിനം ആഘോഷമാക്കി നടി അക്ഷയ പ്രേംനാഥ്, ആശംസകളുമായി ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ചെറിയ റോളുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരുപാട് താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. സിനിമയിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നവർക്ക് ഒരുപക്ഷേ പ്രധാന റോളുകളിൽ അഭിനയിക്കുന്നവരേക്കാൾ കൈയടി നേടാറുമുണ്ട്. നിവിൻ പൊളി, നസ്രിയ എന്നിവരെ പ്രധാന റോളുകളിൽ അഭിനയിച്ച് ഹിറ്റായ ചിത്രമായിരുന്നു ഓം ശാന്തി ഓശാന.

നസ്രിയ പൂജ എന്ന കഥാപാത്രമായി നിറഞ്ഞാടിയ ചിത്രത്തിൽ വേറെയും ഒരുപാട് താരങ്ങളുണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, രഞ്ജി പണിക്കർ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിൽ നസ്രിയ അവതരിപ്പിച്ച പൂജ എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരിയായി നീതു എന്നൊരു കഥാപാത്രമുണ്ടായിരുന്നു. പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റുന്ന ഒരു റോളായിരുന്നു അത്.

അക്ഷയ് പ്രേംനാഥ് എന്ന താരമായിരുന്നു ആ റോൾ ചെയ്തത്. വളരെ മികവുറ്റ പ്രകടനം കൊണ്ട് അക്ഷയ മലയാളികളുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു. കൊച്ചി സ്വദേശിനിയായ അക്ഷയ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. കുറച്ച് സിനിമകളിൽ ഫാഷൻ ഡിസൈനറായും ചെയ്തിട്ടുളള ഓലറാണ് അക്ഷയ. മമ്മൂട്ടി ചിത്രമായ വണിലെ ഫാഷൻ ഡിസൈനർ അക്ഷയ ആയിരുന്നു.

ഫാഷൻ ഡിസൈനർ ആയതുകൊണ്ട് തന്നെ മോഡലിംഗ് രംഗത്തും അക്ഷയ ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ്. ഇപ്പോഴിതാ തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അക്ഷയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. അജ്മൽ ഫോട്ടോഗ്രാഫിയാണ് ഫോട്ടോസ് എടുത്തത്. മിനി സ്കർട്ടും ടോപ്പും ധരിച്ചെത്തിയ അക്ഷയയ്ക്ക് മേക്കപ്പ് ചെയ്തത് സുരേഷ് കൃഷ്ണ എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ്.