മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസൺ അവസാനിച്ചിട്ടും പ്രേക്ഷകർ ഇപ്പോഴും അതിന്റെ കാര്യങ്ങളിൽ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. സംവിധായകനായ അഖിൽ മാരാർ വിജയിയായി ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചപ്പോൾ മറ്റൊരു മത്സരാർത്ഥി ഫൈനലിൽ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ നേടി തന്നെ പുറത്തായിരുന്നു. ആ മത്സരാർത്ഥിക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
മിസ്റ്റർ കേരളയും മോഡലുമായ വിഷ്ണു ജോഷിയായിരുന്നു ആ താരം. വളരെ അപ്രതീക്ഷിതമായിട്ടാണ് വിഷ്ണു പുറത്താകുന്നത്. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായ അഖിലും മാരാരും ഷിജുവും ഒരുമിച്ച് നോമിനേഷനിൽ വന്നതാണ് താരത്തിന് തിരിച്ചടിയായത്. പുറത്തിറങ്ങിയ ശേഷവും അഖിലും ഷിജുവുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് വിഷ്ണു. മറ്റു മത്സരാർത്ഥികളെയും വിഷ്ണു കാണാറുണ്ട്.
ഇപ്പോഴിതാ വിഷ്ണുവിന് ജന്മദിനത്തിൽ ആശംസകൾ നേർന്ന് പോസ്റ്റിട്ടിരിക്കുകയാണ് അഖിൽ. “ഹാപ്പി ബർത്ത് ഡേ തമ്പി” എന്ന ക്യാപ്ഷനോടെ വിഷ്ണുവിൽ നിന്ന് ഉമ്മ ഏറ്റുവാങ്ങുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് അഖിൽ പോസ്റ്റ് ചെയ്തത്. “നന്ദി അണ്ണാ..” എന്ന് വിഷ്ണു മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ അഖിലിന്റെ വിഷ്ണുവിന്റെയും ആരാധകർ പോസ്റ്റിന് താഴെ ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.
ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾക്ക് ഒപ്പം തലേന്ന് ഒരു ബർത്ത് ഡേ പാർട്ടിയും വിഷ്ണു നടത്തിയിരുന്നു. അതിന്റെയും ചിത്രങ്ങൾ വൈറലാണ്. പക്ഷേ ജന്മദിനത്തിൽ ഏറെ സങ്കടം തരുന്ന കാര്യമാണ് വിഷ്ണുവിന് സംഭവിച്ചത്. വിഷ്ണു തുടങ്ങിയ യൂട്യൂബ് ചാനൽ ആരോ ഹാക്ക് ചെയ്തുകൊണ്ടുപോയി. ഇതിന്റെ സങ്കടവും വിഷ്ണു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. റിനോഷിന്റെ ആരാധകരാണെന്ന് ചില കമന്റുകൾ അതിന് താഴെ വന്നിട്ടുണ്ട്.