ഈ തവണ തൃശൂർ സുരേഷ് ഗോപി ജയിക്കുമെന്ന് ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ഒരു അഭിമുഖത്തിലാണ് അഖിൽ സുരേഷ് ഗോപി ജയിക്കാനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുള്ളത്. “സുരേഷേട്ടൻ ചെയ്ത കാര്യങ്ങളെ വിമർശിക്കുന്ന സമയത്ത്, അതിൽ എത്രത്തോളം ശരിയുണ്ടെന്ന് കണ്ടോണ്ടിരിക്കുന്ന ആളുകളാണ് ജനം. ജനം അങ്ങേരുടെ കൂടെ നിൽക്കൂ.. എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഒരാൾ ഒന്നുമല്ല.
പണ്ട് എയ്ഡ്സ് വന്ന രണ്ട് കുട്ടികൾക്ക് വേണ്ടി സൂപ്പർസ്റ്റാറായി കത്തിനിൽക്കുന്ന സുരേഷ് ഗോപി നിന്നത് ഓർക്കുന്നില്ലേ? എൻഡോസൾഫൻ വിഷയം വന്നപ്പോഴും അവിടെയുള്ള ജനങ്ങൾക്ക് വേണ്ടി നിന്നയൊരാളാണ്. അദ്ദേഹം സ്വന്തം പൈസയെടുത്ത് ആൾക്കാരെ സഹായിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല. സുരേഷ് ഗോപിയെ കേരളത്തിലുള്ള എല്ലാവർക്കും അറിയുന്ന ആളാണ്. ഒരു കുട്ടി ഒരു പേര മരം കൊടുത്തിട്ട് പ്രധാനമന്ത്രിക്ക് കൊടുക്കണമെന്ന് പറഞ്ഞു.
ഇതൊക്കെ ആരടെ എടുത്തുകൊണ്ട് പോകുന്നെ.. ഈ മനുഷ്യൻ അതും എടുത്തുകൊണ്ടു പോയി. എന്റെ ചില സുഹൃത്തുകൾക്ക് ഇത് അഖിലേട്ടന് കൊടുക്കുമോ എന്ന് ചോദിച്ച് ചില പടങ്ങൾ വരച്ചിട്ട് അത് പോലും എന്റെ കൈയിൽ കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ സംഭവം.. പുള്ളിയുടെ മൈൻഡ് സെറ്റ് അങ്ങനെയാണ്. അതിലാണ് പുള്ളി സന്തോഷം കണ്ടെത്തുന്നത്. ഇടയ്ക്ക് മേജർ രവി സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു. അദ്ദേഹത്തോട് അധികം സംസാരിക്കേണ്ടെന്ന് പറയാൻ പറഞ്ഞിരുന്നു.
അധികം സംസാരിച്ചാൽ ചിലപ്പോൾ പുള്ളി തോറ്റുപോകും.. നിഷ്കളങ്കം ആണെന്ന് അദ്ദേഹം പറയുന്ന കാര്യങ്ങൾ ചിലപ്പോൾ അപകടമാകും. അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ചെയ്യുന്നതാണ്. ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല. പിന്നെ അപ്പുറത്ത് മത്സരിക്കുന്ന ആൾ ആരാണെന്ന് പോലെ ഇരിക്കും.. ഉദാഹരണത്തിന്, മൂന്ന് കഴുതകൾ മത്സരിച്ചാൽ, കൂട്ടത്തിൽ നല്ല കഴുതയെ തിരഞ്ഞെടുത്ത് വിജയിപ്പിക്കേണ്ട അവസ്ഥയാണ്.
ഇത് ഇവരെ പറ്റിപറഞ്ഞതല്ല.. ഞാൻ പൊതുവായിട്ട് പറഞ്ഞതാണ്.. മൂന്ന് കഴുതകൾ മത്സരിച്ചാൽ കൂട്ടത്തിൽ നല്ല കഴുതയെ തിരഞ്ഞെടുക്കാനാണ് നമ്മളുടെ വിധി. വോട്ട് ചെയ്യുന്നത് കുതിരയും സിംഹവും ഒക്കെ ആയിരിക്കും. പക്ഷേ കഴുതയെ വിജയിപ്പിക്കാനാണ് നമ്മുടെ വിധി.. ഇതാണ് ഇന്നത്തെ രാഷ്ട്രീയം.. സാധാരണക്കാർക്ക് ഗുണം ഉണ്ടാക്കുന്നത് ആരെയാണോ അവരെയെ ജനങ്ങൾ വിജയിപ്പിക്കൂ..”, അഖിൽ മാരാർ പറഞ്ഞു.