മലയാള സിനിമയിലെ സൂപ്പർസ്റ്റാറായും രാഷ്ട്രീയ രംഗത്ത് ഇന്ന് ഏറെ തരംഗമായി നിൽക്കുന്ന ഒരാളായായും മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ സുരേഷ് ഗോപി. വിവാദങ്ങൾ ഇടയ്ക്കിടെ സുരേഷ് ഗോപിക്ക് ഒപ്പമുണ്ടെങ്കിലും അതൊക്കെ തരണം ചെയ്തുകൊണ്ട് കൂടുതൽ കരുത്താർജ്ജിച്ച് അദ്ദേഹം വീണ്ടും മുന്നിലേക്ക് തന്നെ വരാറുണ്ട്. രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെ ഇഷ്ടപ്പെടുന്നവരുണ്ട്.
സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി അവരുടെ കഷ്ടതകൾ കാണുമ്പോഴും അറിയുമ്പോഴും സഹായിക്കാൻ മനസ്സുകൾ ഒരാളാണ് സുരേഷ് ഗോപി. അടുത്തിടെ സുരേഷ് ഗോപിയെ കുറിച്ച് ഒരു വിമർശനം ഉയർന്നപ്പോൾ പോലും അദ്ദേഹത്തിന് ഒപ്പം ഭൂരിഭാഗം പേരും നിന്നത് അയാളിലെ മനുഷ്യസ്നേഹിയെ അറിയുന്നത് കൊണ്ടുകൂടിയാണ്. തൃശ്ശൂരിൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്.
ഈ തവണ അദ്ദേഹം ജയിക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. സിനിമയിലും ഇപ്പോൾ സജീവമായി നിൽക്കുകയാണ് താരം. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗരുഡൻ എന്ന ചിത്രം പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ ത്രില്ലർ ചിത്രമാണ്. ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ചിത്രം ഓടുന്നുണ്ട്. ഈ കഴിഞ്ഞ ബിഗ് ബോസിലെ വിജയിയും സംവിധായകനുമായ ഒരാളാണ് അഖിൽ മാരാർ.
ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രം അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. അതിന് അഖിൽ എഴുതിയ ക്യാപ്ഷൻ തന്നെയാണ് ശ്രദ്ധനേടുന്നത്. “തോൽപ്പിക്കാൻ നോക്കിയപ്പോൾ ജയിച്ചു കയറിയ രണ്ട് പേർ എന്ന് ഭാവിയിൽ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ..”, എന്ന തലക്കെട്ട് നൽകിയാണ് അഖിൽ മാരാർ ചിത്രം പോസ്റ്റ് ചെയ്തത്. ഒരുപാട് ഇഷ്ടമുള്ള രണ്ട് പേർ എന്ന് ആരാധകരും കമന്റ് ഇട്ടിട്ടുണ്ട്.