‘ഉമ്മൻ ചാണ്ടി സാറിനെ പരിഹസിച്ചവർക്കുള്ള മറുപടി, ചാണ്ടി ഉമ്മൻ ആ കാര്യം ശ്രദ്ധിക്കണം..’ – അഖിൽ മാരാർ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് അഖിൽ മാരാർ. വിജയത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നുള്ള ഓർമ്മപ്പെടുത്തലുമായി അഖിൽ. ‘എന്റെ പ്രിയ സുഹൃത്തും പുതുപ്പള്ളിക്കാർക്ക് ഏറെ പ്രിയങ്കരനുമായ ഉമ്മൻ ചാണ്ടി സാറിന്റെ മകനുമായ ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. അതോടൊപ്പം അദ്ദേഹത്തിനോട് ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നു. വിജയിക്കുമ്പോൾ അതിന്റെ കാരണം നമ്മൾ മനസ്സിലാക്കിയിരിക്കണം.

ഇവിടെ ഉമ്മൻ ചാണ്ടിയെക്കാൾ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിച്ചുവെന്ന് പറയുമ്പോൾ, യഥാർത്ഥത്തിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണ്. ഉമ്മൻ ചാണ്ടി സാറിനോടുള്ള ജനങ്ങളുടെ സ്നേഹം ഇവിടെ മകന്റെ വിജയത്തിൽ പ്രധാന ഒരു കാരണമായി മാറുന്നത്. ഈ ഒരു കാരണം മാത്രമല്ല! പക്ഷേ വേറെയും കാരണങ്ങൾ ഒരുപാടുണ്ട്. ആ കാരണങ്ങൾ ആദ്യം കണ്ടെത്തണം. വിജയത്തിന്റെ കാരണം മനസ്സിലാക്കിയെങ്കിൽ മാത്രമേ ആ വിജയം നമ്മുക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. ഉമ്മൻ ചാണ്ടി സാറിന്റെ 50 വർഷത്തിൽ അധികമായുള്ള പൊതുപ്രവർത്തനത്തിന്റെ നന്മ കൂടിയാണ് ഈ വിജയത്തിന്റെ ഒരു കാരണം.

രണ്ടാമത്തേത്, അദ്ദേഹത്തെ തള്ളി പറഞ്ഞ, പരിഹസിച്ചിട്ടുള്ള ഇടതുപക്ഷത്തിന്റെ അനുഭാവികൾ മനസ്സുകൊണ്ട് അതിൽ പശ്ചാത്തപിക്കുകയും സോളാർ വിഷയത്തിലൊക്കെ ഏതൊക്കെ തരത്തിലാണ് അദ്ദേഹത്തെ അവർ കടന്ന് ആക്ര മിച്ചത്. അതിന്റെ പശ്ചാത്തപം കൊണ്ട് അവർ ചാണ്ടി ഉമ്മൻ വോട്ട് കൊടുത്തിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. മൂന്നാമത്തെ കാരണമെന്ന് പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ഏഴ് വർഷമായി നമ്മളെ ഭരിച്ചുകൊണ്ടിരിക്കുകയാണ്.

ഈ ഏഴു വർഷത്തെ ഭരണവിരുദ്ധ വികാരവും ഇതിനൊരു കാരണമായി മാറിയിട്ടുണ്ടാകും. ഇനി ചാണ്ടി ഉമ്മൻ ചെയ്യേണ്ടത് ഈ കാരണങ്ങൾ എല്ലാം കട്ട് ചെയ്യുക എന്നതാണ്. ഇതെല്ലം കട്ട് ചെയ്തുകളഞ്ഞാൽ മാത്രമേ അടുത്ത തവണ ചാണ്ടി ഉമ്മൻ ജയിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ വിജയിക്കാനുള്ള കാരണങ്ങൾ മാറി ഇനി വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണം. നമ്മുടെ പ്രകടനമികവ് കൊണ്ട് മാത്രമേ നാളെയും നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുകയുള്ളൂ.

ജൈയ്ക്കും ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കാൻ പഠിക്കണം. അങ്ങനെ ചെയ്താൽ ആളുകൾക്ക് ജയിക്കാനോടുള്ള വിരോധം കുറയും. ഇപ്പോൾ പിണറായി വിജയനോട് വിരോധമുള്ളവർക്ക് പോലും ഒരുപക്ഷേ ഇനിയുള്ള രണ്ട് വർഷത്തെ പ്രവർത്തികൊണ്ട് മാറ്റിയെടുക്കാൻ സാധിച്ചേക്കും അങ്ങനെ വന്നാൽ വീണ്ടും ഒരു തവണ കൂടി ഭരിക്കാൻ ജനങ്ങൾ അവസരം നൽകും. എന്തായാലും എന്റെ പ്രിയ സുഹൃത്ത് ചാണ്ടി ഉമ്മൻ ഈ വിജയം നിലനിർത്താൻ പരമാവധി പരിശ്രമിക്കുക. എല്ലാവിധത്തിലുള്ള അഭിനന്ദനങ്ങളും നേരുന്നു..”, അഖിൽ മാരാർ പറഞ്ഞു.