‘നീ ഞങ്ങളുടെ ജീവിതത്തിലെ സൂര്യപ്രകാശമാണ്, അല്ലിയ്ക്ക് ഇന്ന് 9 വയസ്സ്..’ – പിറന്നാൾ കുറിപ്പുമായി പൃഥ്വിരാജ്

മകൾ അലംകൃതയ്ക്ക് ഹൃദയം നിറയുന്ന പിറന്നാൾ കുറിപ്പുമായി വന്നിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. തന്റെ മകളുടെ ഓരോ പ്രവർത്തിയും തനിക്ക് അഭിമാനം ഉണ്ടാക്കുന്നതാണെന്ന് പൃഥ്വിരാജ് കുറിപ്പിൽ എഴുതി. പൃഥ്വിരാജ്, സുപ്രിയ ദമ്പതികളുടെ ഏക മകളായ അലംകൃത ഇന്ന് തന്റെ ഒമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. 2014-ലാണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും മകൾ ജനിക്കുന്നത്.

പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ :- “ഞങ്ങളുടെ ബേബി ഗേളിന് ജന്മദിനാശംസകൾ.. ഇന്ന് നിനക്ക് ഒൻപത് വയസ്സ് പൂർത്തിയാകുന്നു. ഞങ്ങൾ കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷാകർത്താവാണെന്നും അച്ഛനും അമ്മയ്ക്കും തോന്നിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ നീ സമ്മാനിച്ചിട്ടുണ്ട്. നിനക്ക് ചുറ്റുമുള്ള എല്ലാവരോടുമുള്ള നിന്റെ അനുകമ്പ, ക്ഷമ, സ്നേഹം എന്നിവ കണ്ട് ഞങ്ങൾ ഏറെ അതിശയിച്ചു പോയിട്ടുണ്ട്.

ഞങ്ങൾക്ക് തന്നെ അവിശ്വസിനീയമായ രീതിയിൽ നീ നല്ലയൊരു വ്യക്തിയായി വളരുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു.. നീ ഞങ്ങളുടെ ജീവിതത്തിലെ സൂര്യപ്രകാശമാണ്..”, അദ്ദേഹം മകൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. പൃഥ്വിരാജിന്റെ ഏട്ടത്തിയമ്മ നടി പൂർണിമ, അതുപോലെ നിരവധി സിനിമ താരങ്ങൾ ഉൾപ്പടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

ആരാധകരും അലിക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. 2011-ലായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയയുടെ വിവാഹം നടന്നത്. ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കോ ഫൗണ്ടർ കൂടിയാണ് സുപ്രിയ. അല്ലിയാകട്ടെ അതി മനോഹരമായി ചിത്രങ്ങൾ വരയ്ക്കുന്ന ഒരാളാണ്. പലപ്പോഴും അല്ലി വരയ്ക്കുന്ന ചിത്രങ്ങൾ സുപ്രിയയും ഇടയ്ക്ക് പൃഥ്വിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.