ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ഷോയിലൂടെ ജനങ്ങളുടെ മനസ്സിലേക്ക് കയറികൂടുന്ന ഒരുപാട് താരങ്ങളുണ്ട്. ഓരോ സീസൺ കഴിയുമ്പോഴും ഓരോ ആളുകളാണ് മലയാളികൾക്ക് പ്രിയങ്കരരായി മാറുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ബിഗ് ബോസ് ഷോയിൽ വിജയിയായത് അഖിൽ മാരാർ ആയിരുന്നു. ആദ്യ ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ അഖിൽ മാരാർ തന്നെ അട്ടിമറി സംഭവിച്ചില്ലെങ്കിൽ വിജയിയാകുമെന്ന് വിധി എഴുതിയിരുന്നു.
അതുപോലെ തന്നെ ഫിനാലെ കഴിഞ്ഞപ്പോൾ സംഭവിച്ചു. അഖിൽ വിജയിയായി. സീരിയൽ നടിയായ റെനീഷ് റഹ്മാനെ പിന്തള്ളിയാണ് അഖിൽ മാരാർ ഒന്നാം സ്ഥാനം നേടിയത്. സംവിധായകൻ കൂടിയായ അഖിൽ മാരാർ വിജയി പുറത്തിറങ്ങിയപ്പോൾ ലഭിച്ചു ജനപിന്തുണയും വലുതായിരുന്നു. എയർപോർട്ടിൽ അഖിലിനെ സ്വീകരിക്കാൻ എത്തിയ ആളുകൾ തന്നെ അതിന് ഉത്തരമാണ്. അഖിൽ വലിയ ജനപ്രിയനായി മാറി.
വിവാഹിതനായ അഖിലിന്റെ ഭാര്യയും രണ്ട് മക്കളും ബിഗ് ബോസിൽ ഒരു ടാസ്കിന് ഇടയിൽ എത്തിയിരുന്നു. ബിഗ് ബോസിൽ വച്ച് അഖിൽ തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ പ്രശ്നമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഭാര്യ രാജലക്ഷ്മിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഖിൽ മാരാർ.
‘കലിപ്പനും കാന്താരിയും’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്. അഖിൽ ബിഗ് ബോസിൽ വച്ച് ഭാര്യയെ അടിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന് ശേഷം സോഷ്യൽ മീഡിയകളിൽ കലിപ്പനും കാത്തിരിയും എന്ന രീതിയിൽ ചില ട്രോളുകൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു. അതുകൂടി ഓർത്തുകൊണ്ടാണ് അഖിൽ അങ്ങനെയൊരു ക്യാപ്ഷൻ കൊടുത്തത്. മൈൽസ്റ്റോൺ മേക്കേഴ്സിന്റെ ഇന്റർവ്യൂവിന് എടുത്ത ഫോട്ടോയാണ് ഇത്.