‘കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല!! തനിച്ച് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ..’ – അനുഭവം പങ്കുവച്ച് നടി ഐശ്വര്യ

മോഹൻലാൽ സിനിമയായ നരസിംഹത്തിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഐശ്വര്യ ഭാസ്കരൻ. കേരളത്തിലുള്ള സ്ത്രീകൾ സുരക്ഷിതരല്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം ഐശ്വര്യ പങ്കുവച്ചത്. കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളും ഐശ്വര്യ ചൂണ്ടികാണിച്ചു.

“ചെറുപ്പകാലം തൊട്ട് ഞാൻ ഓടികളിച്ചു വളർന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലും ഒക്കെ സ്ഥിരമായി പോകാറുണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു സീരിയലിന്റെ ഷൂട്ടിംഗ് സമയത്ത് ഞാൻ അവിടെ വന്നിരുന്നു. എനിക്ക് ഷൂട്ടില്ലാതിരുന്ന സമയത്ത് ഞാൻ ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ചു. അതിന് വേണ്ടി ഒരു വണ്ടി ആവശ്യപ്പെട്ടെങ്കിലും മിക്കതും ഷൂട്ടിംഗ് ആവശ്യമുണ്ടായതുകൊണ്ട് കിട്ടിയില്ല.

അങ്ങനെ ഞാൻ ഓട്ടോയ്ക്ക് പോകാൻ തീരുമാനിച്ചു. പോകുന്നതിന് മുമ്പുള്ള രാത്രിയിൽ ഞാൻ ഹോട്ടലിലെ റൂം ബോയോട് വെളുപ്പിനെ അമ്പലത്തിൽ പോകണം, ഒരു ഓട്ടോ വേണമെന്ന് ആവശ്യപ്പെട്ടു. മാഡം സ്വന്തം കാറോ കമ്പനി കാറോ അല്ലെങ്കിൽ ഡ്രൈവറോ ഉണ്ടെങ്കിലേ പുറത്തുപോകാവൂ. ഒറ്റയ്ക്ക് പോകുന്നത് ഇവിടെ ഒട്ടും സുരക്ഷിതമല്ല എന്നും അവൻ എന്നോട് പറഞ്ഞു. നീ എന്താണ് ഈ പറയുന്നത് ഞാൻ ചെറുപ്പം മുതൽ പോകുന്ന സ്ഥലങ്ങളാണ് അവ. അപ്പോഴാണ് ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവൻ എന്നോട് പറഞ്ഞത്.

സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവം, പൊലീസുകാരൻ ഭർത്താവ് കാരണം പെൺകുട്ടി ആത്മഹ ത്യ ചെയ്ത സംഭവം, സ്ത്രീധന പ്രശ്നം പോലും പെൺകുട്ടികൾ ജീവനൊടുക്കുന്നത്. ഇതൊന്നും പോരാത്തതിന് പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുന്ന സംഭവങ്ങൾ ഇതെല്ലാം ഇവിടെ നടക്കുന്നു. എനിക്ക് തമിഴ് നാട്ടിൽ സ്വന്തമായി കാറില്ല, പിന്നെന്തിനാണ് കേരളത്തിൽ കാർ. സ്ത്രീകൾക്ക് കേരളത്തിൽ തനിച്ച് യാത്ര ചെയ്യാൻ പറ്റാത്തത് ഭയാനകമാണ്. സർക്കാർ എന്തുകൊണ്ട് ഇത് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ഞാൻ അവനോട് ചോദിച്ചു.

അങ്ങനെയൊരു സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്ന് അവൻ മറുപടിയും തന്നു. ഇതെല്ലാം കേട്ടിട്ട് എനിക്ക് പേടിയായി. ഞാൻ എന്റെ മകളോട് പറഞ്ഞു, ഞാൻ ചെറുപ്പം കാലത്ത് വളരെ സുരക്ഷിതയായി നടന്ന ഇവിടെയാണ് ഇപ്പോൾ ഈ സംഭവങ്ങളൊക്ക നടക്കുന്നത്. മാതാപിതാക്കൾ മുന്നോട്ട് വരണം.. നിങ്ങൾ കുട്ടികളെ തമിഴ് നാട്ടിലേക്ക് വിടൂ.. ഇവിടെ സേഫ് ആണ്. ഞങ്ങൾ എല്ലാവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ആളുകളാണ്. നീതിയും ന്യായവും നടപ്പാക്കുമെന്ന് ഞാൻ വിചാരിക്കുന്നു. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാടാണ് എന്നാണല്ലോ..”, ഐശ്വര്യ പറഞ്ഞു.