മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ അജു വർഗീസ്. അതിന് ശേഷം നിരവധി സിനിമകളിൽ അജു അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ 150-ന് അടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അജു. ഒരു സമയത്ത് അജു ഇല്ലാത്ത സിനിമകൾ പോലും ഇറങ്ങുന്നില്ല എന്ന രീതിയിൽ വന്നിരുന്നു. പിന്നീട് അജു സിനിമകളുടെ എണ്ണം വലിയ രീതിയിൽ കുറച്ചു.
കോമഡി റോളുകളിൽ നിന്ന് ക്യാരക്ടർ റോളുകളിലേക്ക് അജു മാറുകയും ചെയ്തിരുന്നു. എങ്കിലും ഇടയ്ക്ക് അജുവിന്റെ കോമഡി റോളുകൾ വരാറുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അജുവിന്റെ വിവാഹം. 2014-ൽ ആയിരുന്നു അജുവിന്റെയും അഗസ്റ്റീനയുടെയും വിവാഹം. അതെ വർഷം തന്നെ അജു ഇരട്ടക്കുട്ടികളുടെ പിതാവ് ആവുകയും ചെയ്തു. പിന്നീട് 2016-ൽ വീണ്ടും ഇരട്ടക്കുട്ടികൾ ജനിച്ചു.
നാല് പിള്ളേരുടെ അച്ഛനായി അജു മാറുകയും ചെയ്തു. ആ സമയത്ത് അജുവിന്റെ ഡബിൾ എഫക്ട് ട്രോളുകളിലോക്കെ നിറഞ്ഞിരുന്നു. വിവാഹിതനായിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് അജു. ഈ വിവരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി അജു പങ്കുവച്ചിരുന്നു. “ഒരു ദശാബ്ദത്തിന്റെ ഓർമകളുടെ നിറവിൽ..”, എന്ന ക്യാപ്ഷനോടെ ഭാര്യ അഗസ്റ്റീനയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ അജു പങ്കുവച്ചിരുന്നു.
പിന്നീട് ഇരുവരും ഒരുമിച്ച് വിവാഹ വാർഷിക കേക്ക് മുറിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. അജുവിനും ഭാര്യയ്ക്കും വാർഷികാശംസകൾ നേർന്ന് നിരവധി മലയാളികളാണ് കമന്റുകൾ അറിയിച്ചത്. ജിജോ ജയിംസ് ആയിരുന്നു ഇതിന്റെ ഫോട്ടോസ് എടുത്തിരുന്നത്. വിനീത് ശ്രീനിവാസന്റെ തന്നെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയാണ് ഇനി അജുവിന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്നത്. പ്രണവ് മോഹൻലാലാണ് അതിൽ നായകൻ.