December 11, 2023

‘കണ്ടാൽ ബേബി ഡോളിനെ പോലെ!! ജന്മദിനം ആഘോഷമാക്കി മൗനരാഗത്തിലെ കല്യാണി..’ – ഫോട്ടോസ് കാണാം

ഏഷ്യാനെറ്റിലെ ടെലിവിഷൻ പരമ്പരകൾക്ക് എന്നും പ്രേക്ഷകരുടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. സീരിയലിലൂടെ കഴിവുകൾ തെളിയിച്ച് വളർന്ന് വന്ന ഒരുപാട് കലാപ്രതിഭകളും ഉണ്ടായിട്ടുണ്ട്. അവരിൽ പലരും പിന്നീട് സിനിമയിലേക്കും എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നതിൽ ഒരുപാട് പ്രേക്ഷകരുള്ള ഒരു പരമ്പരയാണ് മൗനരാഗം.

ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് ഇത്. ഐശ്വര്യ റംസായി എന്ന താരമാണ് സീരിയലിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡയലോഗുകൾ ഒന്നുമില്ലാതിരുന്നിട്ട് കൂടിയും ആ കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യം ഐശ്വര്യയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തയാക്കി.

ഊമയായ കല്യാണിയായി ജീവിക്കുന്നത് പോലെ ആയിരുന്നു ഐശ്വര്യയുടെ പ്രകടനം. ഇത് മാത്രമല്ല, ഐശ്വര്യ ഒരു മലയാളി അല്ല എന്നതാണ് മറ്റൊരു പ്രതേകത. തമിഴ് നാട് സ്വദേശിനിയായ ഐശ്വര്യ തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചാണ് തുടങ്ങിയത്. സൺ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത കുലദൈവം എന്ന സീരിയലാണ് ആദ്യമായി അഭിനയിച്ചത്.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ ഐശ്വര്യ ഇപ്പോഴിതാ തന്റെ ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ്. രണ്ടും മൂണും അക്കങ്ങൾ കൈയിൽ പിടിച്ചുകൊണ്ട് ഒരു ഫോട്ടോഷൂട്ട് നടത്തിയാണ് ആരാധകരെ ജന്മദിനം ആഘോഷത്തിന്റെ വിവരം അറിയിച്ചത്. കുട്ടിയുടുപ്പിൽ ഒരു ബേബി ഡോളിനെ പോലെയാണ് ചിത്രങ്ങളിൽ ഐശ്വര്യ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.