December 2, 2023

‘ആരാധകരെ ശാന്തരാകുവിൻ!! ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രം..’ – പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി

ഇതുവരെ പ്രതേകിച്ച് ഗോസിപ്പുകൾ ഒന്നും അധികം വരാതെ ഒരു നായികയായിരുന്നു നടി ഐശ്വര്യ ലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന ഐശ്വര്യയെ പറ്റിയുള്ള ഒരു വാർത്ത ഈ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. ഐശ്വര്യ ലക്ഷ്മിയും തമിഴ് നടനുമായ അർജുൻ ദാസും തമ്മിൽ പ്രണയത്തിലാണെന്ന് തരത്തിലുള്ള വാർത്തയാണ് പ്രചരിച്ചത്.

ഇതിന് കാരണമായി കാണാക്കപ്പെട്ടത്, ഐശ്വര്യ അർജുൻ ദാസിന് ഒപ്പമുള്ള ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതാണ്. അതിന് ക്യാപ്ഷനായി ഒരു ലവ് ഇമോജി മാത്രം ഇടുകയും ചെയ്തിരുന്നു. ഇതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. നിരവധി പേരാണ് നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന് ചോദിച്ച് കമന്റുകൾ ഇട്ടത്. ചിലർ പ്രണയത്തിലാണെന്ന് സംശയിച്ച് അഭിനന്ദനങ്ങൾ വരെ അറിയിച്ചിരുന്നു.

ഊഹാപോഹങ്ങൾക്ക് ഒടുവിൽ ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മി തന്നെ മറുപടി നൽകിയിരിക്കുകയാണ്. സ്റ്റോറിയിലൂടെയാണ് പ്രതികരിച്ചത്. “ഹേയ് സുഹൃത്തുക്കളെ.. എന്റെ ലാസ്റ്റ് പോസ്റ്റിനെ കുറിച്ചാണ്. ഇത്രയും ചർച്ചയാകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഞങ്ങൾ യാദർശ്ചികമായി കണ്ടുമുട്ടി, ഒരു ഫോട്ടോ എടുത്തു, അത് പോസ്റ്റ് ചെയ്തു. അതിൽ കൂടുതൽ ഒന്നുമില്ല. ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണ്.

ഇന്നലെ മുതൽ എനിക്ക് മെസ്സേജ് അയക്കുന്ന എല്ലാ അർജുൻ ദാസ് ആരാധകരോടും, സമാധാനമായിരിക്കുക. അവൻ നിങ്ങളുടേതാണ്..”, ഐശ്വര്യ പോസ്റ്റ് ചെയ്തു. ഇത് കണ്ടതോടെയാണ് ഐഷുവിന്റെ ചില കടുത്ത ആരാധകർ സമാധാനമായത്. ഐശ്വര്യയുടെ ആരാധകന്മാർക്കും അർജുൻ ദാസിന്റെ ആരാധികമാർക്കും താരത്തിന്റെ പോസ്റ്റ് വന്നതോടെ എന്തായാലും കുറച്ച് സന്തോഷമായിരിക്കുകയാണ്.