നിവിൻ പൊളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ആദ്യ സിനിമയിലെ പ്രകടനത്തെക്കാൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത് ഐശ്വര്യ രണ്ടാമത് നായികയായ ചിത്രമാണ്. ടോവിനോ തോമസിന്റെ നായികയായി മായനദി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ഐശ്വര്യ ശ്രദ്ധനേടുന്നത്.
മായനദിയിലെ അപ്പു എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും അതിലൂടെ ഐശ്വര്യയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം വരുത്തൻ, വിജയ് സൂപ്പറും പൗർണമിയും എന്നീ സിനിമകളിൽ ഐശ്വര്യ നായികയായി. അങ്ങനെ അഭിനയിച്ച ആദ്യ നാല് സിനിമകളും സൂപ്പർഹിറ്റായതോടെ ഐശ്വര്യ മലയാളത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു.
മലയാളത്തിന് പുറമേ ഐശ്വര്യ തമിഴിലും അതുപോലെ തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഒരു തെന്നിന്ത്യൻ നായികയായി ഐശ്വര്യ അറിയപ്പെട്ടു കഴിഞ്ഞു. ഈ വർഷം ഐശ്വര്യയുടെ മൂന്ന് സിനിമകളാണ് ഇറങ്ങിയിട്ടുള്ളത്. മമ്മൂട്ടിക്ക് ഒപ്പമുള്ള ക്രിസ്റ്റഫർ, മണി രത്നത്തിന്റെ പൊന്നിയൻ സെൽവം 2, ദുൽഖർ സൽമാന്റെ നായികയായിട്ടുള്ള കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളിൽ ഐശ്വര്യ അഭിനയിച്ചു.
സിനിമയ്ക്ക് പുറത്ത് സമൂഹ മാധ്യമങ്ങളിലും ഐശ്വര്യ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ ഐശ്വര്യയുടെ വെള്ള ഔട്ട് ഫിറ്റിലുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഷുഹൈബ് എസ്.ബി.കെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഓപ്പൺ ഹൗസിന്റെ ഔട്ട് ഫിറ്റാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. സോവർ പുഖരംഭമാണ് ഐശ്വര്യയ്ക്ക് ഫോട്ടോസിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.