‘ഇത് എനിക്ക് സന്തോഷത്തിന്റെ ഗുളികയാണ്!! യോഗ പരിശീലിച്ച് നടി ഐശ്വര്യ ലക്ഷ്മി..’ – വീഡിയോ വൈറൽ

ഇന്ന് അന്താരാഷ്ട്ര യോഗാദിനമായി ദിനമായി ആചരിക്കുകയാണ്. ഇന്ത്യയിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് മനസ്സിന്റെയും ശരീരത്തിന്റെയും നല്ലയൊരു മാറ്റത്തിന് കാരണമാവുന്നു. ഇന്ത്യയിലാണ് ഇത് തുടങ്ങിയതെങ്കിലും ഇന്ന് ലോകത്ത് എമ്പാടും യോഗയുടെ പ്രാധാന്യം മനസ്സിലാക്കി ഏറെ താല്പര്യത്തോടെ ആചരിക്കുന്നുണ്ട്.

ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങൾ ഈ ദിനത്തിൽ യോഗ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഇതിനെ കൂടുതൽ ആളുകളിലേക്ക് പ്രൊമോട്ട് ചെയ്യാറുണ്ട്. മലയാള സിനിമയിലെ താരങ്ങളും യോഗ പരിശീലിക്കാറുണ്ട്. നടി സംയുക്ത വർമ്മയെ പോലെയുള്ളവർ സ്ഥിരമായി യോഗ പരിശീലിക്കുന്ന ഒരാളാണ്. മലയാള സിനിമയിലെ യുവനിരയിലെ താരങ്ങളും യോഗ ചെയ്യാറുണ്ട്.

തെന്നിന്ത്യയിൽ ഇന്ന് അറിയപ്പെടുന്ന താരമായി മാറിയ നടി ഐശ്വര്യ ലക്ഷ്മി യോഗ പരിശീലിക്കുന്നതിന്റെ വീഡിയോ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. യോഗ തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെയും സന്തോഷങ്ങളെയും കുറിച്ച് താരം എടുത്തു എഴുതിയിട്ടുമുണ്ട്. “കോവിഡിൽ നിന്നും പരിക്കുകളിൽ നിന്നും കരകയറുന്ന സമയത്താണ് ഞാൻ “വീണ്ടും” യോഗയിലേക്ക് തിരിയുന്നത്.

എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞാൻ ഇപ്പോൾ ഇത് ഒരു തൽക്ഷണ സന്തോഷ ഗുളികയായി ഉപയോഗിക്കുന്നുണ്ട്. ദിവസാവസാനം എന്റെ മനസ്സിനെ അയവുവരുത്താനും വിശ്രമിക്കാനും സഹായിക്കുന്നതിന് ഇത് ഗുണമേകുന്നു. ഹാപ്പി ഇന്റർനാഷണൽ യോഗ ഡേ കൂട്ടരേ.. ഇന്ന് ഏത് പോലെയും ആരംഭിക്കാൻ നല്ല ദിവസമാണ്..”, യോഗ വീഡിയോടൊപ്പം കുറിച്ചു.

CATEGORIES
TAGS