‘ഗോവയിൽ നിന്നുള്ള ചിത്രങ്ങളുമായി നടി ഐശ്വര്യ ലക്ഷ്മി, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

നിവിൻ പൊളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി. പക്ഷേ ഐശ്വര്യയെ കൂടുതൽ മലയാളികൾ ഇഷ്ടപ്പെട്ടത് മായനദി എന്ന ചിത്രത്തിലെ അപർണ എന്ന കഥാപാത്രമായി തിളങ്ങിയ ശേഷമാണ്. ഏതൊരു നായികയും ചെയ്യാൻ കൊതിക്കുന്ന ഒരു കഥാപാത്രമായിരുന്നു ഐശ്വര്യയ്ക്ക് അതിൽ ലഭിച്ചു.

ആ സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് ഐശ്വര്യയെ മലയാളികൾ കാണുന്നത് ഫഹദ് ചിത്രമായ വരത്തനിലാണ്. അതിലും അതിശക്തമായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചിരുന്നത്. പിന്നീട് വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയിൽ ഐശ്വര്യ നായികയായി. ആദ്യ നാല് സിനിമകളും ഹിറ്റായി മാറിയിരുന്നു.

തമിഴിൽ നിന്നും തെലുങ്കിലും നിന്നുമെല്ലാം ഐശ്വര്യയ്ക്ക് കൈനിറയെ സിനിമകളാണ് വന്നുകൊണ്ടിരിക്കുന്നത്. ജഗമേ തന്തിരം, ആക്ഷൻ, പുത്തം പുതു കാലൈ വിടാതെ തുടങ്ങിയ തമിഴ് സിനിമകളിൽ ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഗാർഗിയാണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആ സിനിമയിലൂടെ ഐശ്വര്യ നിർമ്മാതാവായും തുടക്കം കുറിച്ചിരുന്നു ഐശ്വര്യ.

പൊന്നിയൻ സെൽവം, ക്യാപ്റ്റൻ, കുമാരി എന്നിവയാണ് ഇനി ഇറങ്ങാനുള്ള സിനിമകൾ. മറ്റു നടിമാരെ പോലെ വെക്കേഷൻ യാത്രകൾ ഒന്നും അധികം ചെയ്യുന്ന ഒരാളല്ല ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ തന്റെ ഒരു വർഷം മുമ്പുള്ള ഗോവൻ ഓർമ്മയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. കാണാൻ എന്ത് ക്യൂട്ട് ആണെന്നാണ് ചിത്രത്തിന് താഴെ ആരാധകർ നൽകിയ കമന്റുകൾ.

CATEGORIES
TAGS