കഴിഞ്ഞ അഞ്ച് വർഷത്തോളമായി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് ഇന്ന് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്ത മുന്നേറികൊണ്ടിരിക്കുന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിൻ പൊളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മി അഭിനയത്തിലേക്ക് വരുന്നത്. പക്ഷേ പ്രേക്ഷകർ ആദ്യം ഓർക്കുന്നത് ആ ചിത്രമല്ല.
ആഷിഖ് അബു സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായ ‘മായനദി’യിലെ അപർണ(അപ്പു) എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. സിനിമ വലിയ വിജയം നേടുകയും ഐശ്വര്യയ്ക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കുകയും ചെയ്തു. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ഹിറ്റ് സിനിമകളിലും അതിൻസ് ശേഷം ഐശ്വര്യ നായികയായി.
കാളിദാസ് ജയറാമിന് ഒപ്പമുള്ള ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ ഐശ്വര്യയ്ക്ക് ആദ്യ ഫ്ലോപ്പ് സമ്മാനിച്ചെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവന്നു. ആക്ഷൻ, ജഗമേ താന്തിരം തുടങ്ങിയ സിനിമകളിലൂടെ തമിഴിലും സ്ഥാനം ഉറപ്പിച്ചു ഐശ്വര്യ. മലയാളത്തിൽ ഇറങ്ങിയ ‘അർച്ചന 31 നോട്ട് ഔട്ട്’ ആണ് ഐശ്വര്യയുടെ അവസാന റിലീസ് ചിത്രം.
ഇപ്പോഴിതാ സുഹൃത്തുകൾക്ക് ഒപ്പം ദുബൈയിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് ഐശ്വര്യയുടെ വൈറലാവുന്നത്. “നല്ല സമയം ആസ്വദിക്കാൻ മറക്കരുത്..”, എന്ന ക്യാപ്ഷനോടെ ഐശ്വര്യ ദുബൈയിൽ നിന്നുള്ള ചില ഫോട്ടോസ് പങ്കുവച്ചിരുന്നു. ദുബൈയിലെ ബരാസ്തി ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് സുന്ദരി, ക്യൂട്ടി എന്നൊക്കെ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.