ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് എത്തിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി ഒരുപാട് ആരാധകരുള്ള നടിയായി ഐശ്വര്യ മാറി കഴിഞ്ഞു. മണി രത്നത്തിന്റെ പൊന്നിയിൻ സെൽവത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ റിലീസ് ചെയ്ത് മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച മുന്നേറ്റമാണ്.
സിനിമയിൽ പൂകുഴലീ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചിരുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി ഫോട്ടോഷൂട്ടുകളായിരുന്നു ഐശ്വര്യ ലക്ഷ്മി ചെയ്തിരുന്നത്. എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ഇപ്പോഴിതാ ചുവപ്പ് ഔട്ട് ഫിറ്റിലുള്ള തന്റെ പുതിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ഐശ്വര്യ പങ്കുവച്ചിരിക്കുകയാണ്. ആമി പട്ടേലിന്റെ സ്റ്റൈലിങ്ങിൽ അരോഹിയുടെ ഔട്ട് ഫിറ്റാണ് ഐശ്വര്യ ധരിച്ചത്.
ദിനേശ് അഹൂജയാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ചുവപ്പിൽ കാണാൻ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് ഐശ്വര്യയുടെ ആരാധകർ കമന്റും ഇട്ടിട്ടുണ്ട്. ഒരുപാട് ഗ്ലാമറസ് ആവരുത് എന്നും ചിലർ താരത്തിനോട് പറഞ്ഞിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയാണ് ഐശ്വര്യയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ദുൽഖർ സൽമാൻ ആണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്.
കഴിഞ്ഞ വർഷം ഐശ്വര്യ അഭിനയിച്ച ഒമ്പത് സിനിമകളാണ് ഇറങ്ങിയിരുന്നത്. നിർമ്മാതാവായും ഐശ്വര്യ തുടക്കം കുറിച്ചത് കഴിഞ്ഞ വർഷമായിരുന്നു. ഇതിൽ അഭിനയിച്ചതിൽ എല്ലാം ഐശ്വര്യ മിന്നും പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. മലയാളത്തിൽ ഈ വർഷം ഇറങ്ങിയ മമ്മൂട്ടിചിത്രമായ ക്രിസ്റ്റഫർ ആയിരുന്നു ഐശ്വര്യയുടെ അവസാനം റിലീസ് ചെയ്തത്. തെന്നിന്ത്യയിൽ എല്ലായിടത്തും ഐശ്വര്യ ഒരേപോലെ സിനിമകൾ ചെയ്യുന്നുണ്ട്.