‘ആക്ഷൻ കിംഗ് അർജുന്റെ മകളല്ലേ ഇത്!! ഷോർട്സിൽ പൊളി ലുക്കിൽ നടി ഐശ്വര്യ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു അഭിനേതാവാണ് നടൻ അർജുൻ സർജ. കർണാടക സ്വദേശിയായ അർജുൻ കന്നഡ സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. പക്ഷേ അർജുൻ തിളങ്ങാൻ കൂടുതൽ കഴിഞ്ഞത് തമിഴ് സിനിമയിലാണ്. 2 തവണ തമിഴ് നാട് സർക്കാരിന്റെ അവാർഡും നേടിയിട്ടുള്ള ഒരാളാണ് അർജുൻ. ആക്ഷൻ കിംഗ് എന്നാണ് അർജുനെ വിശേഷിപ്പിക്കുന്നത്.

കന്നഡ നടിയായിരുന്ന നിവേദിതയാണ് താരത്തിന്ന്റെ ഭർത്താവ്. അച്ഛന്റെ പാത പിന്തുടർന്ന് അർജുന്റെ മകൾ ഐശ്വര്യയും സിനിമയിലേക്ക് എത്തിയിരുന്നു. വിശാലിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് ഐശ്വര്യ തുടക്കം കുറിച്ചത്. 2013-ലാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ അച്ഛനെ പോലെ സിനിമയിൽ തിളങ്ങാൻ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നില്ല എന്ന് പറയേണ്ടി വരും.

പക്ഷേ ഒരുപാട് പ്രായമില്ലാത്തതുകൊണ്ട് തന്നെ ഇനിയും അവസരം ലഭിക്കാം. അച്ഛൻ സംവിധാനം ചെയ്ത അമ്മ നിർമ്മിച്ച സിനിമയിലും ഐശ്വര്യ നായികയായി അഭിനയിച്ചിട്ടുണ്ട്. തമിഴിലും കന്നഡയിലും ഒരേപോലെ ഇറങ്ങിയിരുന്നു ആ ചിത്രം.തെലുങ്കിൽ ആദ്യമായി അരങ്ങേറാൻ ഒരുങ്ങുകയാണ് ഐശ്വര്യ ഇപ്പോൾ. അടുത്ത വർഷം സിനിമ തിയേറ്ററിൽ ഇറങ്ങുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

അഞ്ജന എന്ന പേരിൽ ഒരു അനിയത്തിയും താരത്തിനുണ്ട്. ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഐശ്വര്യ ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഷോർട്സിൽ പൊളി ലുക്കിലാണ് ഐശ്വര്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. കാണാൻ സുന്ദരിയായിട്ടുണ്ടെന്ന് ഒരുപാട് ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്