മലയാളികൾക്ക് പ്രിയങ്കരിയായ യുവനടി അഹാന തന്റെ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി സിംഗപ്പൂരിലേക്ക് പോയ വാർത്ത സോഷ്യൽ മീഡിയയിൽ 2-3 ദിവസമായി നിറഞ്ഞ് നിൽക്കുകയാണ്. സിംഗപ്പൂർ യാത്രകളും കാഴ്ചകളും അവസാനിക്കുന്നില്ല എന്ന് അഹാന തെളിയിക്കുകയാണ് തന്റെ പോസ്റ്റുകളിലൂടെ. പതിവ് പോലെ ഇന്നും അഹാന സിംഗപ്പൂരിൽ കറങ്ങിനടക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ചില ദിവസങ്ങൾ നിങ്ങളുടെ കോർ മെമ്മറിയിൽ പതിഞ്ഞിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ആ ദിവസങ്ങളിൽ ഒന്നായിരുന്നു ഇത്..”, എന്ന് കുറിച്ചുകൊണ്ട് അഹാന തന്റെ സിംഗപ്പൂർ യാത്രയിലെ പുതിയ ചിത്രങ്ങൾ പങ്കുവച്ചു. ഫോട്ടോസ് കണ്ടാൽ ആർക്കായാലും ഒന്ന് സിംഗപ്പൂരിൽ പോകാൻ തോന്നും. യൂണിവേഴ്സൽ സ്റ്റുഡിയോസിൽ നിന്നുള്ള കാഴ്ചകളാണ് കൂടുതലും പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഷോർട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ അനിയത്തിമാരായ ഹൻസിക, ഇഷാനി, ദിയ, അമ്മ സിന്ധു എന്നിവർക്ക് ഒപ്പം ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തുനിൽകുന്ന അഹാനയെ ചിത്രങ്ങളിൽ കാണാം. പത്ത് വർഷം മുമ്പ് ഇതേ സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോസിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിന് താഴെ ചില മോശം കമന്റുകൾ വന്നിട്ടുണ്ടായിരുന്നു.
2012-ലെ ഫോട്ടോയിൽ എല്ലാവരും നല്ല രീതിയിൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്നും 2022 ആയതോടെ ധരിച്ച വസ്ത്രത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും ഒരാൾ കമന്റ് ഇട്ടിട്ടുണ്ട്. അയാളിട്ട കമന്റിന് പിന്തുണയുമായി 2-3 കമന്റുകൾ താഴെ വന്നിട്ടുമുണ്ട്. എന്തായാലും അഹാന തന്റെ അനിയത്തികുട്ടികൾക്ക് ഒപ്പം അതൊന്നും ശ്രദ്ധിക്കാതെ അടിച്ചുപൊളിച്ചു എൻജോയ് ചെയ്യുകയാണ്.