‘കാത്തിരിപ്പിന് വിരാമം!! പ്രശസ്ത സീരിയൽ നടി മൃദുല വിജയ് പ്രസവിച്ചു..’ – ആശംസകളുമായി ആരാധകർ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഭാര്യ. അതിലെ രോഹിണി എന്ന കഥാപാത്രത്തെ തുടക്കത്തിൽ അവതരിപ്പിച്ചിരുന്നത് സോനു സതീഷ് കുമാർ എന്ന താരമായിരുന്നു. സോനു അപ്രതീക്ഷിതമായി സീരിയലിൽ നിന്ന് പോയപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കാൻ എത്തിയത് മലയാളികൾക്ക് പ്രിയങ്കരിയായ മൃദുല വിജയ് ആയിരുന്നു. സീരിയലിന്റെ റേറ്റിംഗിൽ കോട്ടം തട്ടാതെ തന്നെ മൃദുല അത് ഭംഗിയായി അവതരിപ്പിച്ചു.

അതിന് മുമ്പ് തന്നെ മൃദുല മലയാളികൾക്ക് സുപരിചിതയാണ്. തമിഴിൽ 2-3 സിനിമകളിലും മലയാളത്തിൽ 1-2 സിനിമകളിലും അഭിനയിച്ചിട്ടുള്ള മൃദുല പിന്നീട് ടെലിവിഷൻ രംഗത്തേക്ക് വരികയായിരുന്നു. കല്യാണ സൗഗന്ധികമായിരുന്നു മലയാളത്തിലെ ആദ്യ സീരിയൽ. സ്റ്റാർ മാജിക്കിലും ഒരു സമയം വരെ സ്ഥിരമായി പങ്കെടുത്തിരുന്ന ഒരാളായിരുന്നു മൃദുല, അതിലെ സഹമത്സരാർത്ഥികളുടെ ആക്ഷൻ അനുകരിച്ച് പ്രീതി നേടിയിരുന്നു.

മഞ്ഞുരുകും കാലം എന്ന സീരിയലിൽ തനിക്കൊപ്പം അഭിനയിച്ച യുവ കൃഷ്ണയുമായി വിവാഹിതയാവുകയും ചെയ്തു. കഴിഞ്ഞ് കുറച്ച് മാസങ്ങളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് മൃദുല. ഗർഭിണിയായത് കൊണ്ടായിരുന്നു ബ്രെക്ക് എടുത്തത്. ഇപ്പോഴിതാ ആ സന്തോഷ നിമിഷം താരജോഡികളിലേക്ക് വന്നെത്തിയിരിക്കുകയാണ്. മൃദുല അമ്മയായ സന്തോഷ വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്.

“ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് താനൊരു പെൺകുഞ്ഞിന് ജന്മം നൽകി. ദൈവത്തിന് നന്ദി.. സുഹൃത്തുക്കൾക്ക് നന്ദി.. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും..”, മൃദുല കുഞ്ഞു വിശേഷം ആരാധകരുമായി പങ്കുവച്ചു. സഹതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. യുവകൃഷ്ണയും ഈ സന്തോഷ നിമിഷം പോസ്റ്റ് ചെയ്തിട്ടുണ്ട്.