February 27, 2024

‘മാലിദ്വീപിൽ വീണ്ടും അവധി ആഘോഷിച്ച് നടി അഹാന കൃഷ്ണ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമയിലെ അഭിനേതാക്കളുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര സ്ഥലങ്ങളിൽ ഒന്നാണ് മാലിദ്വീപ്. അഭിനേതാക്കൾ എന്ന് പറയുന്നതിനേക്കൾ താരസുന്ദരിമാർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമെന്ന് പറയുന്നതാകും കുറച്ചുകൂടി ഉചിതം. തെന്നിന്ത്യൻ നടിമാർ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുക്കുകയും അവധി ആഘോഷിക്കാനായി യാത്ര പോകാനായി തിരഞ്ഞെടുക്കുന്നതും മാലിദ്വീപാണ്‌.

എത്ര വട്ടം പോയാലും വീണ്ടും പോകാൻ തോന്നുന്ന രാജ്യങ്ങളിൽ ഒന്നാണ് മാലിദ്വീപ്. മലയാളി നടിമാരിൽ പലരും ഇവിടേക്ക് യാത്ര പോയിട്ടുണ്ട്. ഇപ്പോഴിതാ നടി അഹാന കൃഷ്ണ രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും മാലിദ്വീപിൽ എത്തിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. സ്വിം സ്യുട്ട് പോലെയുള്ള ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

“മാലിദ്വീപ് എന്നറിയപ്പെടുന്ന ഈ പറുദീസയിൽ 2 വർഷം മുമ്പ് ഞാൻ ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി തിരികെ വന്നു..”, അഹാന തന്റെ ചിത്രത്തോടൊപ്പം ഈ മനോഹരമായ വാചകങ്ങൾ കുറിച്ചു. പിക്ക് യുവർ ട്രയൽ ഹോളിഡേ ബുക്കിംഗ് ടീമാണ് അഹാനയെ മാലിദ്വീപിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.

നടിമാരായ മിയ, ഗൗരി ജി കിഷൻ, റേബ ജോൺ, നൂറിൻ ഷെരീഫ്, പ്രാചി ടെഹ്‌ലൻ, ഗായിക റിമി ടോമി തുടങ്ങിയ താരങ്ങൾക്ക് പോസ്റ്റിന് താഴെ ഇഷ്ടപ്പെട്ട് കമന്റ് ചെയ്തിട്ടുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങൾ ഇൻറർനെറ്റിൽ തരംഗമായി തീരുകയും ചെയ്തിട്ടുണ്ട്. ഈ ഹോട്ടി ആരാണെന്നാണ് ആരാധകരിൽ ചിലർ ചിത്രത്തിന് നൽകിയ കമന്റ്. ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള അടിയാണ് അഹാനയുടെ അടുത്ത ചിത്രം.