‘വറ്റൽ മുളകിന് ഇടയിൽ സാരിയിൽ സുന്ദരിയായി അഹാനയുടെ വെറൈറ്റി ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഞാൻ സ്റ്റീവ് ലൂപസ്. സംവിധായകൻ ഫാസിലിന്റെ രണ്ടാമത്തെ മകനും ഫഹദിന്റെ അനിയനുമായ ഫർഹാൻ ഫാസിലും നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണയും പ്രധാന വേഷത്തിൽ ആദ്യമായി ഇരുവരും അഭിനയിച്ച ചിത്രമായിരുന്നു ഇത്. രണ്ട് പേരും മികച്ച ഒരു തുടക്കം പ്രതീക്ഷിച്ചെങ്കിലും സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അഹാന സിനിമയിലേക്ക് മടങ്ങിയെത്തിയത്. അതും നായികയായി തുടങ്ങിയിട്ട് സഹനടിയുടെ വേഷത്തിലേക്ക് ഒതുങ്ങിക്കൊണ്ടായിരുന്നു അഹാനയുടെ വരവ്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവിൻ പൊളിയുടെ സഹോദരിയായി അഭിനയിച്ചായിരുന്നു തിരിച്ചുവരവ്. സിനിമ പ്രേക്ഷകരുടെ പ്രശംസ നേടുകയും ചെയ്തതോടെ അഹാനയുടെ കരിയർ മാറിമറിഞ്ഞു.

രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും നായികയായി അഭിനയിക്കാൻ അഹാനയ്ക്ക് അവസരം ലഭിച്ചു. ടോവിനോ തോമസിന്റെ നായികയായി ലുക്കയെന്ന് സിനിമയിൽ അഹാന തിളങ്ങി. പ്രണയിച്ചിട്ടുള്ളവർക്ക് ഏറെ ഇഷ്ടമാകുന്ന സിനിമ കൂടിയായിരുന്നു അത്. പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിലും അഹാന അഭിനയിച്ചു. മലയാളത്തിൽ ഒരുപാട് ആരാധകരുള്ള നടിയായി അഹാന മാറി. സമൂഹ മാധ്യമങ്ങളിലും അഹാനയെ വെല്ലുന്ന ഒരു നടിയുണ്ടോ എന്നത് സംശയമാണ്.

ഓണത്തിന് ഏറെ വെറൈറ്റി ആയിട്ടുള്ള ഒരു ഫോട്ടോസ് സീരീസുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ അഹാന. വറ്റൽ മുളകുകൾക്ക് ഇടയിൽ വെള്ളയും ചുവപ്പും നിറത്തിലെ സാരിയിൽ അഹാന തിളങ്ങിയപ്പോൾ ആ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. കാലുകളുടെ വിരലുകളിലെല്ലാം ചുവന്ന പൊട്ടും കുത്തിയിട്ടുണ്ട് താരം. പൂർണിമ ഇന്ദ്രജിത്തിന്റെ ഡിസൈനിലുള്ള സാരിയിൽ അഫഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിൽ മനേകയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ്.