‘ദൈവം നിനക്കായി ഒരാളെ നിശ്ചയിക്കും!! മഹാലക്ഷ്മിയെ ചേർത്ത് നിർത്തി രവീന്ദർ..’ – ക്യൂട്ട് കപ്പിളെന്ന് ആരാധകർ

സമൂഹ മാധ്യമങ്ങളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ് നിന്നൊരു താരവിവാഹമായിരുന്നു തമിഴ് സിനിമ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരന്റേയും സീരിയൽ നടിയും അവതാരകയുമായ മഹാലക്ഷ്മിയും തമ്മിൽ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾക്കും വാർത്തകൾക്കും താഴെ വന്ന കമന്റുകൾ അത് സാക്ഷരതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മലയാളികളുടെ പോലും വളരെ മോശമായിട്ടുള്ളത്.

രവീന്ദർ തടി കൂടുതലുള്ളത് കൊണ്ട് തന്നെ ധാരാളം ബോഡി ഷെ.മിംഗ് കമന്റുകൾ വരികയുണ്ടായി. അതുപോലെ മഹാലക്ഷ്മിയ്ക്ക് വന്ന കമന്റുകൾ രവീന്ദറിന്റെ പണം കണ്ടിട്ടുള്ളതാണ് എന്നായിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു പിന്നീടുള്ള ചർച്ച. രവീന്ദറിന് 52 വയസ്സും മഹാലക്ഷ്മിയ്ക്ക് 32 വയസ്സുമെന്ന രീതിയിൽ പ്രചാരണം നടന്നത്. അതുകൊണ്ട് അച്ഛനും മോളും പോലെയുണ്ടെന്ന് പല കമന്റുകൾ വന്നു. ഒരു അഭിമുഖത്തിൽ ഈ കാര്യം ഇരുവരും തുറന്നുപറഞ്ഞിരുന്നു.

മഹാലക്ഷ്മിയ്ക്ക് 35 വയസ്സും തനിക്ക് 38 വയസ്സുമാണ് പ്രായമെന്ന് രവീന്ദർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മഹാലക്ഷ്മിയുടെ മാത്രം രണ്ടാം വിവാഹമല്ലെന്നും തന്റെയും രണ്ടാം വിവാഹം ആണെന്ന് രവീന്ദർ പറഞ്ഞിരുന്നു. അതുപോലെ മഹാലക്ഷ്മിയും പലതും പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ തടി തനിക്കൊരു പ്രശ്നമല്ലായിരുന്നുവെന്നും എങ്ങനെയിരുന്നാലും അദ്ദേഹത്തെ തനിക്ക് ഇഷ്ടമാണെന്നുമായിരുന്നു മഹാലക്ഷ്മി പറഞ്ഞത്. ട്രോളുകളോടും മോശം തംബ് നൈലുകളോടും പ്രതികരിക്കാൻ താല്പര്യമില്ലെന്നും ഇരുവരും പറഞ്ഞു.

അതെ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോഴും കമന്റുകൾ വരുന്നുണ്ടെങ്കിലും മഹാലക്ഷ്മിയും രവീന്ദറും തങ്ങളുടെ പുതുജീവിതം ആസ്വദിക്കുകയാണ്. ഭാര്യയ്ക്ക് ഒപ്പമുള്ള പുതു ഫോട്ടോയ്ക്ക് ഒപ്പം രവീന്ദർ എഴുതിയ ക്യാപ്ഷൻ ഏറെ ശ്രദ്ധേയമാണ്. “ജീവിതം നിരാശ നിറഞ്ഞതാണെങ്കിൽ ദൈവം നിനക്കായി ഒരാളെ നിശ്ചയിക്കും.. എനിക്കത് കിട്ടി..”, രവീന്ദ്രർ മഹാലക്ഷ്മിയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു. ക്യൂട്ട് കപ്പിൾ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ നൽകിയ കമന്റ്.


Posted

in

by