December 2, 2023

‘ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ നടി അഹാന കൃഷ്ണ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് സ്വാധീനം ചിലതാൻ കഴിയുന്ന ഒരു താര കുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. അച്ഛൻ നടൻ കൃഷ്ണ കുമാറും അമ്മ സിന്ധു കൃഷ്ണകുമാറും മൂന്ന് അനിയത്തിമാരും അടങ്ങുന്ന കുടുംബമാണ് അഹാനയുടേത്. മിക്ക ദിവസങ്ങളിലും ഇവരുടെ ആരുടെയെങ്കിലുമൊക്കെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മിക്കവർക്കും ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്.

അഹാന സിനിമയിലേക്ക് എത്തുന്ന 2014-ലാണ്. 2017 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് അഹാന. അഹാനയുടെ അനിയത്തിമാരും അഹാനയെ പോലെ തന്നെ സുന്ദരിയാണ്. അഹാനയ്ക്ക് ഒപ്പമുള്ള റീൽസ്, ടിക് ടോക് വീഡിയോസിലൂടെയാണ് അവർ സുപരിചിതരാകുന്നത്. ഇപ്പോൾ യൂട്യുബിലും ഇൻസ്റ്റാഗ്രാമിലും എല്ലാം വീഡിയോസ് സ്ഥിരമായി അവർ പങ്കുവെക്കാറുണ്ട്.

പാർവതി പ്രസാദ് എടുത്ത അഹാനയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിലാണ് അഹാന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ‘മദ്രാസ് സയൻകാലം – ചാപ്റ്റർ വൺ’ എന്നാണ് ക്യാപ്ഷനിൽ അഹാന കുറിച്ചിരിക്കുന്നത്. കോസ്റ്റിയൂം ഏറെ വെറൈറ്റി ആയിട്ടുള്ള ഒന്നാണ്. അഫ്‍ഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

പ്രിയങ്ക ജോസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ അഹാനയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നും സുന്ദരിയായിട്ടുണ്ടെന്നുമൊക്കെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. പാടത്ത് വച്ചിരിക്കുന്ന കോലമാണോ തുടങ്ങിയ രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള അടി എന്ന സിനിമയാണ് അഹാനയുടെ ഇനി പുറത്തിറങ്ങാനുള്ളത്.