February 29, 2024

‘ഷർട്ടിലും ഷോർട്സിലും പൊളി ലുക്കിൽ അഹാന, സിംഗപ്പൂരിൽ ചുറ്റിക്കറങ്ങി താരകുടുംബം..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ ധാരാളം താരകുടുംബങ്ങളുണ്ട്. സിനിമയിൽ എത്തിയ ശേഷം അവർക്ക് ഒപ്പം അഭിനയിച്ചവരുമായി വിവാഹിതരാവുകയും അവരെ പോലെ തന്നെ അവരുടെ മക്കളും സിനിമകളിൽ തിളങ്ങുകയോ ഒക്കെ ചെയ്യുമ്പോൾ മലയാളികൾ അവരെ താരകുടുംബം എന്ന് വിശേഷിപ്പിക്കാറുണ്ട്. താരങ്ങളെ പോലെ അവരുടെ മക്കളെയും പ്രേക്ഷകർ മിക്കപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.

സിനിമയിലും രാഷ്ട്രീയത്തിലും ഇപ്പോൾ ഒരേപോലെ സജീവമായി നിൽക്കുന്ന ഒരാളാണ് നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ സിനിമ പാത പിന്തുടർന്ന് മകൾ അഹാനയും എത്തിയിരുന്നു. അതുപോലെ കൃഷ്ണകുമാറിന്റെ മറ്റൊരു മകളും സിനിമയിൽ അഭിനയിച്ചു. അതുകൊണ്ട് തന്നെ ഈ താരകുടുംബത്തിന് ആരാധകർ ഏറെയാണ്. നാല് പെൺമക്കളും ഭാര്യയുമടങ്ങിയ കുടുംബമാണ് കൃഷ്ണകുമാറിന്റേത്.

അച്ഛനെ കൂട്ടാതെ മക്കളും അമ്മയും കൂടി ഇപ്പോൾ ഒരു ട്രിപ്പ് പോയിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമാണ് അഹാന തന്റെ അനിയത്തിമാർക്കും അമ്മയ്ക്കും ഒപ്പം സിംഗപ്പൂരിലേക്ക് പോയത്. സിംഗപ്പൂരിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും അഹാന പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഷോർട്സും വൈറ്റ് ടിഷർട്ടും ധരിച്ച് വൈബ് മൂഡിലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് അഹാന.

“പൂക്കൾ, മറീന, മെർലിയോൺ, ചൈന ടൗൺ, ആശ്വാസകരമായ സിംഗപ്പൂർ സ്കൈലൈൻ, മാംഗോ സ്റ്റിക്കി റൈസ്, എന്റെ പേരിലുള്ള ഒരു ഷൂവുമെല്ലാം കൂടിയതായിരുന്നു എന്റെ ഈ ദിവസം..”, അഹാന സിംഗപ്പൂർ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. അനിയത്തിമാരായ ഇഷാനിയെയും ദിയയെയും ഹൻസികയെയും അമ്മ സിന്ധുവിനേയുമെല്ലാം ചിത്രങ്ങളിൽ കാണാം. എല്ലാവരും സ്റ്റൈലിഷ് ലുക്കിലാണ് സിംഗപ്പൂരിൽ കറങ്ങിയത്.