അഭിനയത്തോടൊപ്പം തന്നെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന താരമാണ് നടി അഹാന കൃഷ്ണ. സിനിമയിൽ വന്നിട്ട് ഏകദേശം ഏഴ് കൊല്ലമായെങ്കിലും അധികം ചിത്രങ്ങൾ ഒന്നും ചെയ്തിട്ടുള്ള ഒരാളല്ല അഹാന. പക്ഷേ കിട്ടുന്ന കഥാപാത്രങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ അഹാന ശ്രദ്ധിക്കാറുണ്ട്. വളരെ പെട്ടന്ന് തന്നെ ആരാധകരെയും സ്വന്തമാക്കി താരം. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് താരം.
താൻ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ അഹാന പോസ്റ്റ് ചെയ്യാറുണ്ട്. വിദേശത്തും ഇന്ത്യയിലെ പല സ്ഥലങ്ങളിലും പോയിട്ടുള്ള ഒരാളാണ് അഹാന. അഹാന പോയി കഴിയുമ്പോൾ ആ സ്ഥലങ്ങളിലേക്ക് പോകാനും നമ്മൾ ആഗ്രഹിക്കുന്ന രീതിയിലാണ് അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെക്കുന്നത്. ട്രിപ്പുകൾ ഇഷ്ടപ്പെടുന്ന ഒട്ടുമിക്ക മലയാളികളും ഗോവയിൽ യാത്ര പോയിട്ടുള്ളവരായിരിക്കും.
മുമ്പ് പലപ്പോഴും അഹാന തന്നെ അവിടെ പോയിട്ടുണ്ടെങ്കിൽ ഈ തവണ ബീച്ച് വൈബ് വിട്ട് താരം അവിടെ ചെറിയ ഒരു റോഡ് യാത്രയും ഒരു പള്ളിയും സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. മിനി ഡ്രെസ്സിൽ കിടിലം ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന അഹാനയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഉറ്റസുഹൃത്തിന് ഒപ്പമാണ് അഹാന ഗോവയിലേക്ക് യാത്ര പോയിരിക്കുന്നത്.
ഓ ഹലോ ഗോവ എന്ന ക്യാപ്ഷനോടെയാണ് അഹാന തന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം അഹാനയുടെ ഒരു സിനിമ പോലും റിലീസ് ചെയ്തിരുന്നില്ല. 2021-ൽ ഒ.ടി.ടിയിൽ ഇറങ്ങിയ പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനം ഇറങ്ങിയത്. ഷൂട്ടിംഗ് പൂർത്തിയായ നാൻസി റാണി, അടി എന്നീ സിനിമകളാണ് ഇനി വരാനുള്ളതെങ്കിലും അതിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.