‘സംവിധായികയായി അഹാനയുടെ ‘തോന്നൽ’ ഗംഭീരം, സംഗീതത്തിൽ നിറഞ്ഞ രുചിക്കൂട്ട്..’ – മ്യൂസിക് വീഡിയോ
വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ യുവതാരം അഹാന കൃഷ്ണ സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന സംഗീത വിഡിയോ യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. ആദ്യമായാണ് താരം സംവിധാനരംഗത്ത് തിളങ്ങുന്നത്. മ്യൂസിക് വീഡിയോയിൽ പ്രധാന കഥാപാത്രമായി എത്തുന്നതും അഹാന തന്നെയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
സ്റ്റാർ ഹോട്ടലിന്റെ അടുക്കളയും രുചിക്കൂട്ടുകളും പ്രമേയമാക്കിയാണ് മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘തോന്നൽ’ എന്നാണ് മ്യൂസിക് വീഡിയോയുടെ പേര് നൽകിയത്. വീഡിയോ അഹാനയുടെ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവിയാണ്. സോഷ്യൽ മീഡിയയിലൂടെ അഹാനയുടെ ഏറ്റവും പുതിയ സംവിധാന സംരംഭത്തിന് ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ആൽബത്തിനു വേണ്ടി ഷർഫു ആണ് വരികൾ കുറിച്ചത്. ഹനിയ നഫിസ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
അഹാനയെ കൂടാതെ കുട്ടി തെന്നലും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുടൂബ് ചാനലിലൂടെ ഇതിനുമുൻപ് കുക്കിംഗ് വീഡിയോകളും ആയി അഹാന എത്തിയിട്ടുണ്ട്, അന്നൊക്കെ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് വ്യൂസ് ആയിരുന്നു ലഭിച്ചത്. പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് അഹാനയുടെ മ്യൂസിക് വീഡിയോ റീലീസ് ചെയ്തത്.