‘പാടവരമ്പത്തെ പാറിപ്പറന്ന് നടി അഹാന കൃഷ്ണ, തൂവെള്ളയിൽ ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിലും രാഷ്ട്രീയത്തിലും ഒരേപോലെ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടൻ കൃഷ്ണകുമാർ. സിനിമയിൽ വന്നിട്ട് ഏകദേശം മുപ്പത് വർഷത്തിന് അടുത്തായി കഴിഞ്ഞു. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയും ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള യുവനടിമാരിൽ ഒരാളാണ്. അച്ഛന്റെ പാത പിന്തുടർന്ന എത്തിയ അഹാന 2014-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലൂപസ് ആണ് അഹാനയുടെ ആദ്യ സിനിമ. അത് പക്ഷേ തിയേറ്ററിൽ പരാജയപ്പെടുകയും ചെയ്തു. ഫാസിലിന്റെ രണ്ടാമത്തെ മകനായ ഫർഹാൻ സിനിമയിലേക്ക് എത്തിയതും ആ ചിത്രത്തിലൂടെയാണ്. അതിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് അഹാന വീണ്ടും അഭിനയിച്ചത്. അതും നിവിൻ പൊളിയുടെ അനിയത്തി റോളിലാണ് അഹാന അഭിനയിച്ചിരുന്നത്.

ടോവിനോ തോമസിന്റെ നായികയായി ലുക്കാ എന്ന ചിത്രത്തിൽ അഭിനയിച്ച അഹാന മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു. നിഹാരിക ബാനർജി എന്ന കഥാപാത്രത്തെ വളരെ മനോഹരവും ലളിതവുമായി അഹാന അവതരിപ്പിച്ചു. ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള അടിയാണ് അഹാനയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. യൂട്യൂബറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയാണ് അഹാന.

ഇടയ്ക്ക് മോഡലിംഗും ചെയ്യാറുള്ള അഹാന വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇപ്പോഴിതാ പാടത്ത് പാറിനടക്കുന്ന ഒരു പറവയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു മനോഹരമായ ഷൂട്ട് നടത്തിയിരിക്കുകയാണ് അഹാന. ജിക്സൺ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തത്. ലൈഫ് ഓഫ് കളേഴ്സിന്റെ തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റാണ് അഹാന ധരിച്ചത്. സാംസൺ ലെയാണ് മേക്കപ്പ്.