നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ മൂത്തമകളും സിനിമ നടിയുമായ താരമാണ് അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടർന്ന് വന്ന അഹാന ആരാധകരുടെ പ്രിയപ്പെട്ട താരമായി വളരെ പെട്ടന്ന് തന്നെ മാറി. ഒരുപാട് സിനിമകളിൽ ഒന്നും അഹാന അഭിനയിച്ചിട്ടില്ല. പക്ഷേ എന്നിട്ടും അഹാനയ്ക്ക് ഇത്രയും ആരാധകരെ കിട്ടി എന്നുള്ളതിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ. അഹാന സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
ഒരു യൂട്യൂബർ കൂടിയാണ് അഹാന. ധാരാളം വീഡിയോസ് അഹാന ആരാധകരുമായി അതിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഹാന. അഹാനയ്ക്ക് യൂട്യൂബിൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് ആയിരിക്കുകയാണ്. ഒരു മില്യൺ പിന്നിട്ടതിന് യൂട്യൂബ് നൽകാറുള്ള ഗോൾഡ് പ്ലേ ബട്ടൺ അഹാനയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഇത് അഹാനയ്ക്ക് വീട്ടിൽ എത്തി. ഇതിന്റെ ചിത്രങ്ങളും അഹാന ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
“യൂട്യൂബിൽ ഒരു ദശലക്ഷം സബ്സ്ക്രൈബേഴ്സ്. എനിക്ക് പറയാനുള്ളത് കേട്ടും എനിക്ക് കാണിക്കാനുള്ളത് കണ്ടും എന്റെ ചെറിയ ജീവിതത്തിലൂടെ നടക്കുമ്പോൾ ഒരു മില്യൺ നിങ്ങളിൽ എന്റെ കൈപിടിക്കാൻ സൈൻഅപ്പ് ചെയ്തിട്ടുണ്ടെന്ന് അറിയുമ്പോൾ എന്റെ ഹൃദയം നിറയുന്നു. ഞാൻ ശരിക്കും നന്ദിയുള്ള ഒരു പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. ഞാൻ എന്ന വ്യക്തിയെ വളരെ അധികം ആളുകൾ സ്നേഹിക്കുകയും കണക്ട് ചെയ്യുന്നുവെന്നും എന്നെ അവരുടേതായി കണക്കാക്കുന്നു എന്നും അറിയുന്നത് ശരിക്കും മനോഹരമായൊരു വികാരമാണ്.
കോൺടെന്റ് ക്രീയേഷനിലുള്ള എന്റെ കഴിവ് തിരിച്ചറിഞ്ഞതും യൂട്യൂബ് വഴിയാണ്. എന്റെ ഹൃദയത്തിന് തോന്നുന്ന വീഡിയോ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. വ്യൂസ് കൂടുതൽ കിട്ടാൻ എന്ത് ചെയ്യുമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. മൂന്ന് വർഷംകൊണ്ട് ഒരു മില്യൺ ആയതിൽ എനിക്ക് അതിശയകരമായി തോന്നുന്നു. നന്ദിയും സ്നേഹവും.. നമ്മൾ ഒരുമിച്ച് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്, ഇനിയും ഒരുപാട് നമ്മുക്ക് മുന്നോട്ട് പോകാനുമുണ്ട്..”, അഹാന ഗോൾഡ് പ്ലേ ബട്ടണുമായുള്ള ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.