‘എന്റെ വയറ് കണ്ടതിൽ വിഷമിക്കുന്നവരോട് ഒരു ചോദ്യം..’ – മോശം കമന്റുകളോട് പ്രതികരിച്ച് ബിഗ് ബോസ് താരം ദേവു

ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി വന്ന് നിരവധി മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി ഗോപിനാഥ്. ട്രാവൽ വീഡിയോ ബ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായി കുറച്ച് മലയാളികൾക്ക് എങ്കിലും ദേവുനെ നേരത്തെ അറിയാവുന്നതാണ്. ബിഗ് ബോസിൽ എത്തിയ ശേഷം ഒരുപാട് പേർക്കും സുപരിചിതയായി.

ഷോയിൽ മുപ്പത്തിയഞ്ചാം ദിവസമാണ് ദേവു പുറത്താക്കുന്നത്. അതുവരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെങ്കിലും കുറച്ച് നെഗറ്റീവ് വന്നതുകൊണ്ടാണ് പല അനർഹരായ മത്സരാർത്ഥികൾ ഉണ്ടായിട്ടും ദേവു പുറത്താക്കുന്നത്. പുറത്തിറങ്ങിയ ശേഷവും ദേവു താൻ ചെയ്യാറുള്ള മോട്ടിവേഷൻ വീഡിയോസും യാത്രകളുടെ വിശേഷങ്ങളുമൊക്കെ ഇപ്പോഴും പങ്കുവെക്കാറുണ്ട്. ഒരുപാട് ആളുകൾ അത് കാണാറുമുണ്ട്.

പക്ഷേ ഈ കഴിഞ്ഞ ദിവസം ദേവു പങ്കുവച്ച ഫോട്ടോയുടെയും വീഡിയോയുടെയും താഴെ നിരവധി പേരാണ് വസ്ത്രധാരണത്തെ കുറിച്ച് മോശം കമന്റുകൾ ഇട്ടത്. ദേവുവിന്റെ വയർ കാണാമെന്നതായിരുന്നു പലരുടെയും വിഷയം. ഇതിന് ദേവു നല്ല രീതിയിൽ മറുപടി കൊടുക്കുകയും ചെയ്തു. വയർ കാണുന്ന രീതിയിലുള്ള മറ്റൊരു ഫോട്ടോയും അതോടൊപ്പം അവർക്കുള്ള മറുപടിയും ദേവു പോസ്റ്റ് ചെയ്യുകയായിരുന്നു.

“എന്റെ വയറു കണ്ടു വിഷമിക്കുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം, ‘ഞാൻ എപ്പോഴാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മോൾ ആയത്?”, ഇതായിരുന്നു ദേവുവിന്റെ പ്രതികരണം. കമന്റ് ഇട്ടവർക്ക് താക്കീതും ദേവു നൽകിയിട്ടുണ്ട്. “കൊല്ലക്കുടിയിൽ സൂചി കുത്താൻ വരരുത് മക്കളെ, ഞാൻ പ്രതികരിക്കും, അതിപ്പോൾ ലീഗലായിട്ടാണ് ആണെങ്കിൽ അങ്ങനെ.. കമന്റ് ഇട്ടവരൊക്കെ അങ്ങ് മിസ്റ്റർ പെർഫെക്ടുകൾ അല്ലേ.. കൊള്ളാമല്ലോ ഈ മാന്യത..”, ഇതായിരുന്നു മറ്റൊരു മറുപടി.