മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു യുവനടിയാണ് അഹാന. അഹാനയ്ക്ക് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്ന ഒരു പ്രശ്നത്തെ കുറിച്ചും അതിന് വേണ്ടി ഈ അടുത്തിടെ ഒരു സർജറി നടത്തിയതിനെ കുറിച്ചും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. “നിങ്ങൾ തലകെട്ടിൽ കണ്ടതുപോലെ തന്നെ ഞാൻ ലേസർ വിഷൻ കറക്ഷൻ സർജറി ചെയ്തിരുന്നു. 2007-ലാണ് ഞാൻ ആദ്യമായി കണ്ണാടി വെക്കുന്നത്. അതിന് മുമ്പേ ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് എനിക്ക് ബോർഡിൽ എഴുതുന്നത് ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ലെന്ന കാര്യം.
മിക്ക അച്ഛനമ്മമാരെ പോലെയും എന്റെയും അച്ഛനും അമ്മയും കരുതിയത് എനിക്കും കണ്ണാടി വെക്കാനുള്ള ത്രില്ല് കൊണ്ട് പറയുന്നതായിരിക്കും പറയുന്നത്. ഒന്ന്, രണ്ട് വർഷം ഞാൻ ചുമ്മാ കള്ളം പറയുക ആണെന്ന് പറഞ്ഞ് അവർ സീരിയസായി എടുത്തില്ല. അങ്ങനെ ഒരു ഏഴാം ക്ലാസ്സൊക്കെ ആയപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് ശരിക്കും കാണാൻ പറ്റുന്നില്ല എന്ന കാര്യം. അങ്ങനെ വാസൻ ഐ കയരിൽ പോയി കണ്ണൊക്കെ ടെസ്റ്റ് ചെയ്തു. അങ്ങനെ അവിടെ എഴുതി കാണിച്ചതൊന്നും എനിക്ക് വിജയകരമായി വായിക്കാൻ പറ്റിയില്ല.
ഞാൻ പറഞ്ഞത് സത്യം ആണെന്ന് തെളിയിച്ചതിന്റെ സന്തോഷത്തിലായിരുന്നു അന്ന് ഞാൻ. അങ്ങനെ അവിടെ അടുത്ത് നിന്നൊരു കണ്ണാടിയൊക്കെ മേടിച്ചു കൂളായി മുന്നോട്ട് പോയി. കണ്ണാടി വെക്കുന്നത് അത്ര കൂൾ അല്ലെന്ന് പോകെപ്പോകെ എനിക്ക് മനസ്സിലായി. ഫാഷൻ മാറുന്നതിന് അനുസരിച്ച് പിന്നീട് ഇങ്ങോട്ട് കണ്ണടകൾ മാറി കൊണ്ടേയിരുന്നു ഞാൻ. 2013-ലാണ് കണ്ണാടി വിട്ട് കോൺടാക്ട് ലെൻസിലേക്ക് ഞാൻ ചേക്കേറുന്നത്. പക്ഷേ 2014-ൽ ലെൻസ് കൈ കഴുകുന്ന സമയത്ത് വാഷ് ബേസിനിൽ വീണു പോയി. അതില്ലാതെ എനിക്ക് ഒന്നും കാണാൻ കഴിയില്ല.
ഞാൻ അഭിനയിച്ച ആദ്യ സിനിമയുടെ പരിപാടിക്ക് പോകുന്ന സമയത്താണ് കഷ്ടകാലത്തിന് അത് പോയത്. ബേസിൻ തുറന്ന് ഒരുവിധം അത് തപ്പി കണ്ടുപിടിച്ചാണ് കഴുകി അത് വീണ്ടും ഉപയോഗിച്ചത്. ഇന്ന് വൃത്തിയൊക്കെ ചിന്തിച്ച് ഞാൻ ചിലപ്പോൾ അത് ഉപയോഗിക്കില്ല. അന്ന് അതൊന്നും നോക്കിയില്ല. ചെറിയ പവറിൽ തുടങ്ങിയ അങ്ങ് ഓരോ വർഷം കഴിയുമ്പോൾ കൂടിക്കൂടി വന്നു. കണ്ണാടിയും ലെൻസുമില്ലാതെ ഒരു ജീവിതമില്ലാതായി. അങ്ങനെ ലേസർ സർജറി ചെയ്യാൻ തീരുമാനിച്ചു. ലാസ്റ്റിക് സർജറി എന്നാണ് അതിനെ പറയുന്നത്.
ഞാനും അച്ഛനും കൂടി തിരുനെൽവേലിലെ ഒരു ഹോസ്പിറ്റലിൽ പോയി. ആ സർജറിക്ക് ഏകദേശം ഒരു ലക്ഷം രൂപയോളമായിരുന്നു റേറ്റ്. 2018-ലാണ്! ആ ഒരു സമയത്ത് സാമ്പത്തികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് ഒരിക്കൽ കാശുള്ളപ്പോൾ ചെയ്യാനുള്ള പരിപാടി ആയതുകൊണ്ട് തന്നെ അത്ര പൈസ മുടക്കി ചെയ്യാൻ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. എന്റെ അച്ഛന്റെയും ഒരു സുഹൃത്ത് ഞങ്ങൾക്ക് ഒരു ലക്ഷം രൂപ തന്നു സഹായിച്ചു. അന്ന് ഇതിന്റെ ഭാഗമായിട്ട് ഒരുപാട് ടെസ്റ്റുകളൊക്കെ ചെയ്തു. പക്ഷേ ടെസ്റ്റ് കഴിഞ്ഞപ്പോൾ അത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു.
കണ്ണ് അപകടമായ രീതിയിൽ ആണെന്ന് അവർ പറഞ്ഞു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ എന്റെ സ്കൂൾ റീയൂണിയൻ പോയപ്പോൾ എന്റെ ഫ്രണ്ട് ശ്രീദേവി ലാസ്റ്റിക് സർജറി ചെയ്യാൻ പോയിട്ട് പറ്റിയില്ല പകരം മറ്റൊരു സർജറി ഉണ്ടെന്ന് പറഞ്ഞു. അതിന് വേണ്ടി ടെസ്റ്റുകൾ ചെയ്തപ്പോൾ ആ സർജറി നടത്താൻ പറ്റുമെന്ന് ഡോക്ടർ പറഞ്ഞു. സർജറി വളരെ വിജയകരമായി പോയി. എനിക്ക് കണ്ണാടി വെക്കാതെ തന്നെ ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. ദൂരെയുള്ള കാര്യങ്ങൾ പോലും എനിക്ക് വായിക്കാൻ സാധിച്ചു. ഒരു മങ്ങിയ കാഴ്ചയിൽ നിന്ന് ഫോർ കെയിൽ കാണുന്ന ഫീലാണ് എനിക്കിപ്പോൾ..”, അഹാന പറഞ്ഞു.