‘എന്റെ ആത്മാവ് കാണാൻ ഇങ്ങനെയാണ്!! ക്യൂട്ട് ലുക്കിൽ തിളങ്ങി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും സജീവമായിട്ടുള്ള ഒരു താരസുന്ദരിയാണ് നടി അഹാന കൃഷ്ണ. അഹാന മാത്രമല്ല അഹാനയുടെ അച്ഛൻ നടൻ കൃഷ്ണകുമാറും അമ്മ സിന്ധുവും അതുപോലെ മൂന്ന് അനിയത്തിമാരും ഒരുപാട് ആരാധകരുള്ള സോഷ്യൽ മീഡിയ താരങ്ങളാണ്. അഹാനയും കൃഷ്ണകുമാറും സിനിമയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ ശേഷം ഇത്തരം പ്ലാറ്റുഫോമുകളിൽ സജീവമായതാണെങ്കിൽ മറ്റുള്ളവർ അങ്ങനെയല്ല.

യൂട്യൂബ്, ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിൽ വീഡിയോസ് പങ്കുവച്ചാണ് ഈ താരകുടുംബം മലയാളികളുടെ പ്രിയപ്പെട്ടതായി മാറിയത്. ഓരോ ആളുകൾക്കും പ്രതേകം പ്രതേകം യൂട്യൂബ് ചാനലുകളും ഇൻസ്റ്റാഗ്രാം പേജുകളുമൊക്കെയുണ്ട്. അഹാനയാണ് ഇതിനെല്ലാം ആദ്യം തുടക്കം കുറിച്ചത്. അഹാനയ്ക്ക് ഒപ്പം വീഡിയോസ് ചെയ്താണ് അനിയത്തിമാരും മലയാളികൾക്ക് സുപരിചിതരാകുന്നത്.

അഹാന സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത് 2014-ലാണ്. പക്ഷേ അഹാനയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടി കൊടുത്ത ചിത്രം ടോവിനോ തോമസിനൊപ്പമുള്ള ‘ലുക്ക’യാണ്. അതിൽ നിഹാരിക എന്ന കഥാപാത്രത്തെ സിനിമ കണ്ട പ്രേക്ഷകർക്ക് അത്ര പെട്ടന്ന് മറക്കാനും പറ്റുകയില്ല. ആ കഥാപാത്രത്തിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് അഹാന.

‘എന്റെ ആത്മാവ് കാണാൻ ഇതുപോലെ ഇരിക്കും’ എന്ന ക്യാപ്ഷനോടെ അഹാന ചിത്രങ്ങൾ പങ്കുവച്ചത്. ചെന്നൈ ബസന്ത് നഗറിലെ ബീച്ചിന് സമീപമാണ് അഹാന ചിത്രങ്ങൾ എടുത്തിരിക്കുന്നത്. താരത്തിന്റെ സുഹൃത്തായ സുഷ്മിത അഗർവാൾ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എന്തൊരു സുന്ദരിയാണ്, നിഹാരിക വൈബ്സ് തുടങ്ങിയ കമന്റുകൾ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)