മലയാള സിനിമ മേഖലയിൽ താരകുടുംബങ്ങളുടെ വിശേഷങ്ങളും വാർത്തകളും അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സ്വാധീനം ചിലത്താൻ സാധിക്കുന്ന ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെയും അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടേതും. കൃഷ്ണകുമാർ മുപ്പത് വർഷത്തോളമായി സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ്.
മകൾ അഹാന സിനിമയിലേക്ക് വരുന്നത് 2014-ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലൂപസ് എന്ന രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. ആദ്യ സിനിമ ഇറങ്ങിയ ശേഷം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അഹാന തന്റെ രണ്ടാമത്തെ ചിത്രം ചെയ്തത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പൊളി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ അനിയത്തിയുടെ റോളിലാണ് അഹാന അഭിനയിച്ചത്.
ടോവിനോ തോമസിനൊപ്പമുള്ള ലുക്കയാണ് അഹാനയ്ക്ക് ഒരുപാട് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിലും അഹാന നായികയായി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ വളരെ കുറച്ചേ ചെയ്തിട്ടുള്ളുവെങ്കിലും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരമാണ് അഹാന. യൂട്യൂബ് ചാനലുള്ള അഹാന അതിലും വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ അഹാനയുടെ ഒരു വെറൈറ്റി ഫോട്ടോ ഷൂട്ടാണ് ലൈക്കുകൾ വാരിക്കൂട്ടി കൊണ്ടിരിക്കുന്നത്. “എന്റെ കണ്ണുകളിൽ ആ തിളക്കം കാണുന്നുണ്ടോ? കാരണം ഞാൻ നിരന്തരം സ്വപ്നം കാണുന്നു..”, എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. ജിക്സൺ ഫ്രാൻസിസ് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് അഹാനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാംസൺ ലെയ് ആണ് മേക്കപ്പും ലൈഫ് ഓഫ് കളർസ് സ്റ്റൈലിംഗും ചെയ്തിരിക്കുന്നു.