നടൻ കൃഷ്ണകുമാറിന്റെ മകളും സിനിമ നടിയുമായ അഹാന കൃഷ്ണ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയിരിക്കുകയാണ്. കറുപ്പ് അണിഞ്ഞ് അതിഗ്ലാമറസ് ആയിട്ടാണ് അഹാന തിളങ്ങിയത്. ഇന്നത്തെ ഇൻസ്റ്റാഗ്രാം അഹാന തൂക്കിയെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ഇത്രയും ഗ്ലാമറസായിട്ട് അഹാന ഇതിന് മുമ്പ് വന്നിട്ടുണ്ടോ എന്നത് സംശയമാണ്.
അഫ്‍ഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിൽ ഹിലാൽ മൻസൂറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷഹാന സജ്ജദ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പതിവ് പോലെ ഗ്ലാമറസ് ചിത്രങ്ങൾ കാണുമ്പോൾ ചില മലയാളികൾക്ക് ഉണ്ടാകുന്ന പ്രവണത ഈ പോസ്റ്റിന് താഴെയും വന്നിട്ടുണ്ട്. സിനിമയിൽ അവസരം കുറഞ്ഞപ്പോൾ തുണിയുടെ അളവ് കുറച്ചുവെന്ന രീതിയിൽ ചില കമന്റുകൾ പതിവ് പോലെ തന്നെ വന്നിട്ടുണ്ടെങ്കിലും ആരും മൈൻഡ് ചെയ്തിട്ടില്ല.
ഒരുപാട് പക്ഷേ അഹാനയെ ഇഷ്ടമില്ലാത്തവർ പോലും അടാർ ചിത്രങ്ങൾ എന്നാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. വളരെ ചുരുക്കം ചിലർ മാത്രമാണ് മോശം കമന്റുകൾ ഇട്ടിട്ടുള്ളത്. അനിയത്തിമാരായ ഇഷാനി, ഹൻസികയും ചേച്ചിയുടെ ഫോട്ടോ കണ്ടിട്ട് അഭിപ്രായം എഴുതിയിട്ടുണ്ട്. ഇവരെ കൂടാതെ നടിമാരായ അപർണ ബാലമുരളി, ദീപ്തി സതി, ഷോൺ റോമി, മേഘ്ന രാജ്, സാധിക, ഗായിക ആര്യ ഡയൽ എന്നിവർ കമന്റുകൾ ഇട്ടിട്ടുണ്ട്.
ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പം അഭിനയിച്ച അടി എന്ന സിനിമയാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയിട്ടുള്ളത്. അതുപോലെ പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലും അഹാന ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്. നാൻസി റാണി എന്ന സിനിമയാണ് ഇനി വരാനുള്ളത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോഴാണ് സംവിധായകൻ മര,ണപ്പെട്ടത്. ഇനി അത് റിലീസ് ചെയ്യുമോ എന്നത് വ്യക്തമല്ല.