‘മഞ്ഞയിൽ സൂര്യ ശോഭയിൽ തിളങ്ങി നടി അഹാന കൃഷ്ണ, സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം
താരപുത്രിയായി സിനിമയിലേക്ക് എത്തിയ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപ്പസ്’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും അഹാനയുടെ കഥാപാത്രം ശ്രദ്ധനേടിയിരുന്നു. അതുകൊണ്ട് സംവിധായകർ അഹാനയ്ക്ക് കൂടുതൽ നല്ല കഥാപാത്രങ്ങൾ നൽകി.
പിന്നീട് കൂടുതൽ നല്ല വേഷങ്ങൾ താരത്തിനെ തേടിയെത്തി. നിവിൻ പൊളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ അഭിനയിച്ചത്. പക്ഷെ അഹാനയ്ക്ക് ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ടോവിനോ ചിത്രമായ ലൂക്കയിൽ അഭിനയിച്ച ശേഷമാണ്. ലൂക്കയിലെ നിഹാരിക അത്ര മനോഹരമായിട്ടാണ് അഹാന അവതരിപ്പിച്ചത്.
ഇപ്പോഴിതാ ദീപാവലി ദിനത്തിൽ അഹാന പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാവുന്നത്. മഞ്ഞ വസ്ത്രങ്ങളിൽ കിടിലം ലുക്കിലാണ് അഹാന പുതിയ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. അസാനിയ നസ്‌റിനാണ് ഫോട്ടോഷൂട്ടിന് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. വഫാറയാണ് അഹാനയുടെ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്.
ഉണ്ണി പി.എസാണ് മേക്കപ്പും ഹെയർ സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്. എം ലോഫ്റ്റിന്റെ വസ്ത്രങ്ങളാണ് അഹാന ധരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ യൂട്യൂബ് അടക്കമുള്ള പ്ലാറ്റുഫോമുകളിൽ സജീവയായ അഹാനയ്ക്ക് ധാരാളം ആരാധകരാണ് ഉള്ളത്. അഹാനയെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാടാ ആരാധകരുള്ളവരാണ് അനിയത്തിമാരും.