സിനിമ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഫോളോ ചെയ്യുന്നത് അത്ര പതിവ് കാര്യമല്ല. സിനിമയിലെ അഭിനേതാക്കളെക്കാൾ ഇത്തരത്തിൽ കൂടുതലും തിളങ്ങി നിൽക്കുന്നത്. അത് കഴിഞ്ഞാൽ ഗായകരുമാണ്. വളരെ ചുരുക്കം ചില സംഗീതസംവിധായകർക്ക് മാത്രമായിരിക്കും സോഷ്യൽ മീഡിയയിൽ ആരാധകരുള്ളത്. ആ കൂട്ടത്തിൽ മുന്നിൽ തന്നെയായിരിക്കും ഗോപി സുന്ദർ.
വ്യത്യസ്തമായ ഈണങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗോപി സുന്ദറിന്റെ സിനിമ ജീവിതം പോലെ തന്നെ മലയാളികളുടെ മുന്നിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഒന്നാണ് വ്യക്തി ജീവിതം. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ് താമസിച്ചതും ആ സമയത്ത് തന്നെ ഗായിക അഭയയുമായി ലിവിങ് റിലേഷനിൽ നിന്നതും അതിന് ശേഷം അഭയയുമായി വേർപിരിഞ്ഞതുമൊക്കെ മലയാളികൾ ചർച്ചയാക്കിയ വിഷയമാണ്.
പിന്നീട് ഗായിക അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച ഗോപി സുന്ദർ പക്ഷേ ചുരുക്കം ചില മാസങ്ങൾ മാത്രമാണ് ആ ബന്ധം തുടർന്നത്. അതിന് ശേഷം ഗോപി സുന്ദർ ഏത് പെൺകുട്ടികൾക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ വന്നാലും മലയാളികൾ അടുത്ത ആളെ കിട്ടിയോ എന്ന രീതിയിൽ കളിയാക്കാറുണ്ട്. വിമർശനങ്ങൾ ഒന്നും പൊതുവേ മുൻവിലയ്ക്ക് എടുക്കാത്ത ഒരാളാണ് ഗോപി സുന്ദർ എന്നും എടുത്ത് പറയേണ്ട ഒന്നാണ്.
ഈ കഴിഞ്ഞ ആഴ്ചയായിരുന്നു ഗോപി സുന്ദറിന്റെ ജന്മദിനം. അന്നത്തെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ സുഹൃത്തായ അദ്വൈത പദ്മകുമാർ പങ്കുവച്ച പോസ്റ്റാണ് ചർച്ചയായി മാറികൊണ്ടിരിക്കുന്നത്. “ഏഴ് വർഷങ്ങൾ” എന്ന മാത്രം ക്യാപ്ഷനിൽ എഴുതിയാണ് ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ അദ്വൈത പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫായാണെന്നതും ശ്രദ്ധേയമാണ്.