‘പത്ത് വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി വീണ്ടും! കട്ട കലിപ്പിൽ അമൽ നീരദ് ചിത്രത്തിൽ താരം..’ – ഏറ്റെടുത്ത് മലയാളികൾ

ഒരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ജ്യോതിർമയി സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ഭർത്താവ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയിയുടെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്. കൈയിൽ തോ,ക്കും പിടിച്ചുനിൽക്കുന്ന ജ്യോതിർമയിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അമൽ നീരദ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ പേര് അന്നൗൺസ് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അമൽ നീരദ് തന്റെ പുതിയ സിനിമയുടെ അപ്ഡേറ്റ് വരുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എല്ലാവരും മമ്മൂട്ടിയുമായി ഒരുമിച്ചുള്ള ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്ന് ആദ്യം പുറത്തുവിട്ടത്. പിന്നാലെ ഫഹദ് ഫാസിലിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ അമൽ നീരദ് പുറത്തുവിട്ടു.

ഇതിന് ശേഷമാണ് സ്വന്തം ഭാര്യ കൂടിയായ ജ്യോതിർമയിയുടെ പോസ്റ്റർ ഇറക്കുന്നത്. രണ്ട് മണിക്കൂർ ഇടവേള എടുത്താണ് ഓരോ പോസ്റ്ററും അമൽ നീരദ് പുറത്തുവിടുന്നത്. നാലാമതും ഏറ്റവും ഒടുവിലായും പുറത്തുവിട്ടിരിക്കുന്നത് നടൻ ഷറഫുദ്ധീന്റെ പോസ്റ്ററാണ്. ഇനി ആരൊക്കെ ഉണ്ടാകുമെന്ന് കാണാൻ വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. പക്ഷേ ജ്യോതിർമയിയുടെ തിരിച്ചുവരവ് തന്നെയാണ് ഏവരും ഏറ്റെടുക്കുന്നത്.

2013-ൽ പുറത്തിറങ്ങിയ ഹൗസ് ഫുൾ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ജ്യോതിമായി അഭിനയിച്ചത്. 2015-ലായിരുന്നു ജ്യോതിർമയിയുടെയും അമലിന്റെയും വിവാഹം. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ജ്യോതിർമയി അമൽ നീരദുമായി ഒന്നിക്കുന്നത്. രണ്ടാം വിവാഹശേഷമാണ് ജ്യോതിർമയി സിനിമയിൽ നിന്ന് ഇടവേള എടുത്തത്. ഇങ്ങനെയൊരു ലുക്കിൽ തിരിച്ചുവരുമെന്ന് പ്രേക്ഷകരും ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല.