‘തെന്നിന്ത്യൻ നടി യാഷിക ആനന്ദ് വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ..’ – സുഹൃത്ത് മരിച്ചു!!
തെന്നിന്ത്യൻ നടി യാഷിക ആനന്ദ് മഹാബലിപുരത്തിന് സമീപം വാഹനാപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. താരത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ ചെന്നൈയിലെ മഹാബലിപുരത്തിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിൽ വച്ചായിരുന്നു അപകടം. യാഷികയും മൂന്ന് സുഹൃത്തുക്കളുമായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്.
വാഹനം ഈസ്റ്റ് കോസ്റ്റ് റോഡിലെ സൂലരിക്കടിനടുത്ത് എത്തിയപ്പോൾ ഓടിച്ചിരുന്ന ആൾക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മീഡിയനിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് വണ്ടി തല കീഴായി മറിയുകയും ചെയ്തു. വഴിനടക്കാരും മറ്റ് വാഹനമോടിക്കുന്നവരും കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചു.
എന്നാൽ യാഷികയുടെ സുഹൃത്ത് വള്ളിചട്ടി ഭവാനി അപകടത്തിൽ മരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റുള്ളവരെ ചികിത്സയ്ക്കായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. അപകടത്തിൽ യാഷികയ്ക്ക് സാരമായി തന്നെ പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. യാഷികയും മറ്റു രണ്ട് സുഹൃത്തുക്കളും തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബിഗ് ബോസ് തമിഴ് സീസൺ ടുവിൽ മത്സരാർത്ഥിയായിരുന്ന യാഷിക ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഇരുട്ട് അറയിൽ മുരട്ട് കുത്ത്, നോട്ട, സൂംബിയ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എസ്.ജെ സൂര്യ നായകനാവുന്ന കടമായ്യെ സെയ് എന്ന ചിത്രത്തിലാണ് ഇപ്പോൾ യാഷിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്.