February 26, 2024

‘സുന്ദരനായ ഒരു കുഞ്ഞിന് ജന്മം നൽകി, അമ്മയായ സന്തോഷം പങ്കുവച്ച് നടി വിഷ്ണുപ്രിയ..’ – ആശംസകൾ അറിയിച്ച് ആരാധകർ

ഒരുപാട് വലിയ സിനിമകളിൽ ഒന്നും അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാറുള്ള താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. സ്പീഡ് ട്രാക്ക് എന്ന ദിലീപ് ചിത്രത്തിൽ നായികയുടെ സുഹൃത്തിന്റെ റോളിൽ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്ക് എത്തിയ താരമാണ് നടി വിഷ്ണുപ്രിയ. അതിന് ശേഷം നായികയായും നിരവധി സിനിമകളിൽ വിഷ്ണുപ്രിയ അഭിനയിച്ചിട്ടുണ്ട്.

രാത്രിമഴ, കേരളോത്സവം 2009, പെൺപട്ടണം, ബാംങ്കിംഗ് ഹവേഴ്സ് 10 ടു 4, കമ്മത്ത് ആൻഡ് കമ്മത്ത്, ലിസമ്മയുടെ വീട്, ഗോഡ്സ് ഔൺ കണ്ടറി തുടങ്ങിയ സിനിമകളിൽ വിഷ്ണുപ്രിയ അഭിനയിച്ചിട്ടുണ്ട്. ചില ന്യൂ ജൻ നാട്ടുവിശേഷങ്ങളാണ് അവസാന സിനിമ. 2019-ൽ വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന വിഷ്ണുപ്രിയ ഒരു വിശേഷ വാർത്ത ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷമാണ് താരം അറിയിച്ചത്.

“സുന്ദരനും ആരോഗ്യവാനുംമായ ഞങ്ങളുടെ കുഞ്ഞിന്റെ ജനനം അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.. ഞങ്ങളുടെ മാലാഖ ഹൃദയത്തെ സ്നേഹവും ആനന്ദവും കൊണ്ട് നിറച്ചു. അവന്റെ സുരക്ഷിതമായ വരവിന് ദൈവത്തിന് നന്ദി..”, മറ്റേർണിറ്റി ഷൂട്ടിന്റെ ഫോട്ടോസിന് ഒപ്പം വിഷ്ണുപ്രിയ കുറിച്ചു. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.

ഇത് കൂടാതെ കുഞ്ഞിന്റെ കാൽപാദം കാണിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയും വിഷ്ണുപ്രിയ പങ്കുവച്ചിട്ടുണ്ട്. “ഞങ്ങൾക്ക് ഒരു വിജയിയുണ്ട്. ഒടുവിൽ ഞങ്ങളുടെ ചെറിയ മനുഷ്യൻ എത്തി..”, എന്നാണ് ആ ചിത്രത്തിന് ഒപ്പം വിഷ്ണുപ്രിയ എഴുതിയത്. വിനയ് വിജയയാണ് താരത്തിന്റെ ഭർത്താവ്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന വിഷ്ണുപ്രിയ ഇപ്പോൾ ഭർത്താവിന് ഒപ്പം ദുബൈയിലാണ് താമസിക്കുന്നത്.