‘കളി കഴിഞ്ഞ് ക്ഷീണിതയായി സ്റ്റാർ മാജിക് താരം നടി വൈഗ, ആര് ജയിച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം
കുളിസീൻ എന്ന ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി വൈഗ. ഇന്ന് തമിഴ്, മലയാളം സിനിമ മേഖയിലും അതുപോലെ ടെലിവിഷൻ രംഗത്തും സജീവമായി നിൽക്കുന്ന ഒരാളാണ് വൈഗ. ഹണി റോസ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. അഭിനയ രംഗത്ത് വന്ന ശേഷമാണ് വൈഗ എന്ന പേര് താരം തിരഞ്ഞെടുത്തത്.
കോട്ടയം പല സ്വദേശിനിയാണെങ്കിലും വൈഗാ വർഷങ്ങളോളമായി തമിഴ് നാട്ടിലെ ചെന്നൈയിലാണ് താമസിച്ച് വരുന്നത്. ഓർഡിനറി എന്ന സിനിമയിലാണ് വൈഗയെ ആദ്യമായി പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങുന്നത് പിന്നീട് ഒരുപിടി മലയാള സിനിമകളിൽ വൈഗ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, നാട്ടരങ്ങ്, കളിയച്ഛൻ തുടങ്ങിയ സിനിമകളിൽ വൈഗ അഭിനയിച്ചിട്ടുണ്ട്.
ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ വന്ന ശേഷമാണ് താരത്തിന് ഒരുപാട് ആരാധകരുണ്ടായത്. അതിൽ നോബിയും വൈഗയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾക്ക് ഒരുപാട് പ്രേക്ഷകരുടെ സ്വകാര്യത ഉണ്ടായിരുന്നു. ലോക്ക് ഡൗൺ നാളുകളിൽ താരം ആരംഭിച്ച പ്രവർത്തികളിൽ ഒന്നാണ് ബാഡ്മിന്റൺ കളിക്കുന്നത്.
അഭിനയ തിരക്കുകൾക്ക് ഇടയിലും താരം സമയം കണ്ടെത്തി ബാഡ്മിന്റൺ കളിക്കാൻ സമയം കണ്ടെത്താറുണ്ട്. ബാഡ്മിന്റൺ കളിച്ച് ക്ഷീണിതയായ ശേഷമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വൈഗ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ. ആര് ജയിച്ചുവെന്നായിരുന്നു താരത്തിന്റെ ആരാധകർക്ക് അറിയേണ്ട കാര്യം. ബാഡ്മിന്റൺ കളിക്കുന്ന കാര്യത്തെ കുറിച്ച് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്.