‘താരനിബിഡമായി മൈഥിലിയുടെ വിവാഹ സൽക്കാരം, ക്യൂട്ട് ലുക്കിൽ തിളങ്ങി താരം..’ – വീഡിയോ വൈറൽ

ഒരുപാട് മലയാള സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി മൈഥിലി. ഏപ്രിൽ 28-നായിരുന്നു മൈഥിലിയുടെ വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്നത്. താരത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. സമ്പത്ത് എന്നാണ് മൈഥിലിയുടെ വരന്റെ പേര്.

സിനിമയിലുള്ള തന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയും മറ്റു അതിഥികൾക്ക് വേണ്ടിയും കൊച്ചിയിൽ വച്ച് മൈഥിലി ഒരു വിവാഹസൽക്കാരം നടത്തിയിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരുപാട് സിനിമ താരങ്ങൾ പങ്കെടുത്ത ഒരു ചടങ്ങായിരുന്നു അത്. അഹാന കൃഷ്ണ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശ്രിന്ദ, ജോജു ജോർജ്, ഗ്രേസ് ആന്റണി, അബു സലിം തുടങ്ങിയ നിരവധി പേർ പങ്കെടുത്തിരുന്നു.

വിവാഹസൽക്കാരത്തിന് എത്തിയ മൈഥിലിലെയും ഭർത്താവ് സമ്പത്തിനെയും ആദ്യം തന്നെ മാധ്യമങ്ങൾ വളഞ്ഞിരുന്നു. മൈഥിലിയുടെ വാക്കുകൾ, “നന്നായി ജീവിതകാലം മുഴുവനും സന്തോഷമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. സമ്പത്ത് എന്നാണ് എന്റെ ഭർത്താവിന്റെ പേര്. പുള്ളി ഒരു ആർക്കിടെക്ട ആണ്..”, അതിന് ശേഷം ഒരു റിപ്പോർട്ടർ നിങ്ങൾ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് ചോദിച്ചിരുന്നു.

“ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത് ഒരു മരത്തിന്റെ മുകളിൽ വച്ചാണ്..” അതിന് ശേഷം മൈഥിലി ചിരിക്കുകയും ചെയ്തു. ശേഷം സമ്പത്ത് അതിനെ കുറിച്ച് വിശദീകരിച്ചു. “ഞാനൊരു ട്രീ ഹൌസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് മൈഥിലി ആ വഴിക്ക് വന്നത്. അങ്ങനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. തങ്ങളുടെ ലവ് കം അറേഞ്ച്ട് മാരിയേജ് ആണെന്നും മൈഥിലി മാധ്യമങ്ങളോട് പറഞ്ഞു.