December 2, 2023

‘സിംപിൾ ഔട്ട്ഫിറ്റിൽ തിളങ്ങി നടി മാളവിക മേനോൻ, എന്തൊരു അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

916 എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി മാളവിക മേനോൻ. ഒരു ആൽബത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മാളവിക ഇന്ന് സിനിമയിൽ ഏറെ തിരക്കുള്ള നടിയാണ്. ചെറിയ വേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നതെങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാളവിക മാറി കഴിഞ്ഞു. ഈ വർഷമാണ് മാളവിക ഏറ്റവും അധികം സിനിമകൾ ചെയ്തത്.

2018 മുതലാണ് മാളവിക നായികയായി ചെറിയ സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ നല്ല സിനിമകളുടെ ഭാഗമായി നിൽക്കാൻ തീരുമാനിച്ചത്. സൂപ്പർസ്റ്റാർ സിനിമകളിലാണ് മാളവിക കൂടുതൽ അഭിനയിക്കുന്നത്. ഈ വർഷം തന്നെയാണ് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുതിർന്ന നടന്മാരുടെ സിനിമകളിൽ മാളവിക ചെറിയ വേഷങ്ങളിലാണെങ്കിൽ കൂടിയും അഭിനയിച്ചിരുന്നു.

മറ്റൊരു നടിക്കും ലഭിക്കാതെ അപൂർവമായ ഭാഗ്യമാണ് ഇതിലൂടെ മാളവികയ്ക്ക് ലഭിച്ചത്. പാപ്പനാണ് മാളവികയുടെ അവസാനമായി പുറത്തിറങ്ങിയത്. ഈ വർഷം തന്നെ മാളവിക ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും മാളവിക ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഈ കഴിഞ്ഞ ദിവസമാണ് മാളവിക ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സ് പിന്നിട്ടത്.

സ്വയം വര സിൽക്സിന്റെ മനോഹരമായ ഒരു ഔട്ട്.ഫിറ്റിലുള്ള തന്റെ പുതിയ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റൈലിഷ് പോസുകളിൽ മാളവിക തിളങ്ങിയപ്പോൾ ആരാധകരും അത് ഏറ്റെടുത്തു. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ചിട്ടുള്ള മാളവിക നായികയായി വീണ്ടും അഭിനയിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.