മലയാളത്തിന്റെ മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ തന്റെ 62ാം പിറന്നാൾ ജന്മദിനം ആഘോഷിക്കുകയാണ്. അഭിനയ ജീവിതത്തിൽ ഒരു നടൻ ചെയ്യാൻ സാധിക്കുന്ന എല്ലാ കഥാപാത്രങ്ങളും മോഹൻലാൽ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. പുതിയതായി സിനിമയിലേക്ക് വരുന്ന ഒരു അഭിനേതാവിനും ഒരു വലിയ പാഠപുസ്തകം തന്നെയാണ് ഈ താരരാജാവ്.
അതുകൊണ്ട് തന്നെയാണ് ഇദ്ദേഹത്തെ ‘ദി കംപ്ലീറ്റ് ആക്ടർ’ എന്ന് ആരാധകരും സിനിമ പ്രേക്ഷകരും വിളിക്കുന്നത്. മലയാള സിനിമയിലെയും മറ്റുഭാഷകളിലെയും നടിനടന്മാരും സിനിമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും മോഹൻലാലിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്. കൂട്ടത്തിലെ ആരാധകരും പ്രതീക്ഷിച്ചിരുന്നത് മമ്മൂട്ടിയുടെ പോസ്റ്റ് തന്നെയാണ്.
‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്ന് കുറിച്ചുകൊണ്ട് മോഹൻലാലിനൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോ മമ്മൂട്ടി പങ്കുവച്ചു. ഇത് കൂടാതെ ഏറ്റവും ശ്രദ്ധേയമായ പോസ്റ്റെന്ന് പറയുന്നത് നടി ഭാവനയുടേതാണ്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് ഭാവന മോഹൻലാലിന് ആശംസകൾ അറിയിച്ച് പോസ്റ്റിട്ടത്. അദ്ദേഹത്തിന് ഒപ്പം ഡാൻസ് റിഹേഴ്സൽ ചെയ്യുന്ന ഒരു പഴയ വീഡിയോയും സ്റ്റോറിയാക്കിയിട്ടുണ്ട്.
മോഹൻലാലിൻറെ കടുത്ത ആരാധിക കൂടിയാണ് ഭാവന. ‘ഹാപ്പി ബർത്ത് ഡേ ലാലേട്ടാ.. ഒരേയൊരു കംപ്ലീറ്റ് ആക്ടർ..’ എന്ന തന്റെ സ്റ്റോറിയിൽ എഴുതിയിട്ടുമുണ്ട് ഭാവന. നരൻ, ഛോട്ടാ മുംബൈ, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ സിനിമകളിൽ മോഹൻലാലിൻറെ നായികയായി ഭാവന അഭിനയിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഛോട്ടാ മുംബൈയിലെ ‘ലത’-‘തല’ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.