‘ഗായിക അഭയ ഹിരണ്മയിയാണോ ഇത്!! ഗ്ലാമറസ് മേക്കോവറിൽ ഞെട്ടിച്ച് താരം..’ – വീഡിയോ വൈറലാകുന്നു

ഒരുപാട് സിനിമകളിൽ ഒന്നും പാടിയില്ലെങ്കിൽ കൂടി മലയാളികൾ കാതുകളിലും മനസ്സുകളിലും പതിയുന്ന മനോഹരമായ ശബ്ദത്തിന് ഉടമകളായ ഗായകരെ നമ്മുക്ക് സുപരിചിതമാണ്. ചിലർ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലാവുകയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിക്കുകയും ചെയ്യും. ഒരു ഗായികയായിട്ട് മാത്രമല്ല ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത പ്രേക്ഷകരെ ഞെട്ടിച്ചുള്ള ഒരാളാണ് അഭയ ഹിരണ്മയി.

2014-ൽ ഇറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായിക മേഖലയിലേക്ക് അഭയ എത്തിപ്പെടുന്നത്. ഷാഫി സംവിധാനം ചെയ്ത ടു കൺട്രിസിലെ ‘തന്നെ താനേ’ എന്ന പാട്ടിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പാടിയ ശേഷമാണ് അഭയ മലയാളികളുടെ പ്രിയങ്കരിയാവുന്നത്. വേറിട്ട ഒരു ശബ്ദത്തിൽ പെട്ടന്ന് ആ ഭാഗം വരുമ്പോൾ അറിയാതെ ഓരോ ആസ്വാദകനും കേട്ടിരുന്നു പോകും.

പിന്നീട് ഓൺലൈൻ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിന്നിരുന്ന അഭയ- ഗോപി സുന്ദർ ലിവിങ് ടുഗെതർ റിലേഷൻഷിപ്പിനെ വാർത്തകളിലൂടെയും ശ്രദ്ധനേടിയിട്ടുണ്ട്. ഇരുവരും 9 വർഷത്തോളമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിലാണെന്ന 2018-ൽ വെളിപ്പെടുത്തിയിരുന്നു. പിന്നീട് അഭയ ഹിരണ്മയി ശ്രദ്ധനേടുന്നത് ഫോട്ടോഷൂട്ടുകളിലൂടെയാണ്.

ഫാഷൻ ഡിസൈനർ രമ്യ ആർ.കെയുടെ സ്റ്റൈലിങ്ങിലുള്ള പുതിയ ഫോട്ടോഷൂട്ടിന്റെ ഒരു വീഡിയോ ഇപ്പോൾ അഭയ പോസ്റ്റ് ചെയ്തിരിക്കുകയാണ്. “ഞാൻ ഇവിടെ ഉണ്ട്!! ഞാൻ എപ്പോഴും ഇവിടെയുണ്ട്..” എന്ന ക്യാപ്ഷനാണ് അഭയ വീഡിയോയ്ക്ക് നൽകിയത്. ശ്രീഗേഷ് വാസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആറ്റിട്യൂഡ് വേറെ ലെവൽ ആണെന്നാണ് ആരാധകരുടെ അഭിപ്രായം.