‘ഈജിപ്തിലെ ഗിസ പിരമിഡും അലക്സാൻഡ്രിയ കോട്ടയും സന്ദർശിച്ച് നടി ആൻഡ്രിയ ജെർമിയ..’ – ഫോട്ടോസ് കാണാം

തെന്നിന്ത്യയിലെ സെലിബ്രിറ്റികളുടെ അവധിക്കാലം ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുകയാണ്. ലോക്ക് ഡൗൺ പിൻവലിച്ചതിനാൽ സെലിബ്രിറ്റികൾ അവധിക്കാലം ആഘോഷിക്കുകയാണ്. അവരിൽ ഭൂരിഭാഗവും പേരും പോയത് മാലിദ്വീപിലേക്കാണ്. അത്തരത്തിൽ മാലിദ്വീപിൽ ഓഗസ്റ്റ് മാസം അവധി ആഘോഷിക്കാൻ പോയ തെന്നിന്ത്യൻ താര സുന്ദരിയാണ് നടി ആൻഡ്രിയ ജെർമിയ.

ഇപ്പോഴിതാ ആൻഡ്രിയ വീണ്ടും അവധിക്കാലം ആഘോഷിക്കാൻ ഈജിപ്തിലേക്ക് പോയിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾ അധികം പോകാത്ത ഒരു സ്ഥലം തന്നെ ആൻഡ്രിയ തിരഞ്ഞെടുത്തു. അതുകൊണ്ട് തന്നെ ആരാധകരിൽ പലർക്കും ഈജിപ്തിലെ പല പ്രമുഖ സ്ഥലങ്ങളും ഫോട്ടോയിലൂടെ കാണാനും പറ്റിയിരിക്കുകയാണ്. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ പ്രശസ്തമായ പിരമിഡുകൾ ആൻഡ്രിയ ആദ്യ ദിവസം സന്ദർശിച്ചത്.

മനുഷ്യന്റെ തലയും പരുന്തിന്റെ ചിറകും സിംഹത്തിന്റെ ശരീരവുമുള്ള പുരാണ ജീവിയായ സ്‌ഫിനിക്‌സിൽ പോയതിന്റെ ഫോട്ടോസും ആൻഡ്രിയ പോസ്റ്റ് ചെയ്തിരുന്നു. പ്രശസ്തമായ അസ്സ ഐസ്‌ക്രീം പരീക്ഷിക്കുന്നതിനൊപ്പം ആൻഡ്രിയ അലക്സാണ്ട്രിയയിലെ ആഷ്-സുഖാഫയിലെ കാറ്റകോംബ്സ്, കെയ്റ്റ്‌ബേ സിറ്റാഡൽ എന്നിവിടങ്ങളിൽ സമയം ചെലവഴിച്ചിട്ടുണ്ട്.

ഒട്ടകപ്പുറത്ത് സവാരി ചെയ്യുന്നതും ഈജിപ്തിലെ ഹോട്ടലിൽ ചില ഇന്ത്യൻ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചിത്രങ്ങളും ആൻഡ്രിയ പങ്കുവച്ചിട്ടുണ്ട്. ആൻഡ്രിയയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ താരം പങ്കുവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴിൽ ആറിലേറെ സിനിമകളാണ് ആൻഡ്രിയയുടെ ഇനി പുറത്തിറങ്ങാനുള്ളത്.

CATEGORIES
TAGS Egypt