December 11, 2023

‘ചേച്ചിയൊരു കില്ലാഡി തന്നെ!! വൈ ചലഞ്ച് ഏറ്റെടുത്ത് നടി അഹാന കൃഷ്ണയും..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഏറെ തിരക്കുള്ള ഒരു അഭിനയത്രിയാണ് നടി അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന അഭിനയത്തിലേക്ക് വരുന്നത് അച്ഛന്റെ പേര് പറഞ്ഞുകൊണ്ടല്ല. പ്രശസ്ത സംവിധായകനായ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട് നായികയായ ഒരാളാണ് അഹാന.

സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അഹാന സമൂഹ മാധ്യമങ്ങളിലും ഏറെ സ്വാതീനം ചിലതാൻ കഴിയുന്ന ഒരാളാണ്. അഹാന മാത്രമല്ല അച്ഛൻ കൃഷ്ണ കുമാറും അമ്മ സിന്ധു കൃഷ്ണയും, അനിയത്തിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ. ഹൻസിക കൃഷ്ണ എന്നിവരും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്സും ആരാധകരുമുള്ള ഇൻഫ്ലുവൻസേഴ്സ് കൂടിയാണ് എന്നതാണ് യാഥാർഥ്യം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന ഒരു ചലഞ്ചാണ് വൈ ചലഞ്ച്. ഇന്ത്യൻ സിനിമ താരങ്ങൾ ഉൾപ്പടെ പല പ്രമുഖരും ഇത് ചെയ്ത അതിന്റെ വീഡിയോ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വർക്ക് ഔട്ട് ഡ്രെസ്സിൽ നേരെ നിന്ന് ഭിത്തിയിൽ ചവിട്ടി അതെ പോലെ നിന്ന് നേരെ തിരഞ്ഞ് കൈ താഴെ കുത്തി മറ്റേ കാൽ മുകളിലേക്ക് പൊക്കി വൈ ഷേപ്പ് പോലെ നിൽക്കുന്നതാണ് ചലഞ്ച്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

അഹാന ഇത് യാതൊരു പ്രയാസവും തോന്നിപ്പിക്കാതെ തന്നെ വളരെ സിംപിളായി ചെയ്യുകയും ആരാധകരുടെ കൈയടി നേടുകയും ചെയ്തു. ചേച്ചിയൊരു കില്ലാഡി തന്നെ എന്നാണ് ആരാധകരിൽ ഒരാൾ അഭിപ്രായപ്പെട്ടു. “ഇപ്പോൾ അത് നല്ല ഫൺ ആയിരുന്നു..” എന്നാണ് വീഡിയോയ്ക്ക് അഹാന നൽകിയ തലക്കെട്ട്. നടി കനിഹയും ഈ സെയിം ചലഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.