‘തകർപ്പൻ ചുവടുകളുമായി സ്വാതി, യുവനടൻ വിജിലേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു..’ – വീഡിയോ കാണാം
മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് വിജിലേഷ് കാര്യാട്. മാർഷ്യൽ ആർട്സ് പഠിക്കാൻ ഫഹദിനൊപ്പം ചേരുന്ന ആ കൊച്ചു കഥാപാത്രത്തെ അത്രപെട്ടെന്ന് മറക്കാൻ മലയാളികൾക്ക് ആവില്ല. സൗബിൻ ജൂസ് ജൂസ് എന്ന പാട്ട് പാടുന്നതിന് മുമ്പ് വരുന്ന സീനിൽ കിടിലം പ്രകടനമായിരുന്നു വിജിലേഷ് കാഴ്ചവച്ചത്.
നിരവധി സിനിമകളിൽ അഭിനയിച്ച വിജിലേഷിൻറെ ജീവിതത്തിലെ ഒരു സന്തോഷകരമായ നിമിഷം കഴിഞ്ഞിരിക്കുകയാണ്. വിജിലേഷിന്റെ വിവാഹനിശ്ചയം ഈ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. വിവാഹം കഴിക്കാൻ പോകുന്ന കാര്യം വിജിലേഷ് തന്നെ സോഷ്യൽ മീഡിയയിലൂടെ 3 മാസം മുമ്പ് അറിയിച്ചത്. വിവാഹം നിശ്ചയം നടന്നതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് താരത്തിന്റെ വധു. ബി.എഡ് ബിരുദധാരിയാണ് സ്വാതി. അടുത്ത വർഷം ആദ്യമായിരിക്കും തന്റെ കല്യാണമെന്ന് വിജിലേഷ് നേരത്തെ തന്നെ പറഞ്ഞിരുന്നു. മാട്രിമോണിയലിലൂടെ വന്ന വിവാഹാലോചനയാണ് തന്റേതെന്ന് വിജിലേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിവാഹം നിശ്ചയത്തിന്റെ വീഡിയോയിൽ പാട്ടിന് കിടിലം ചുവടുവെക്കുന്ന സ്വാതിയെ കാണാൻ സാധിക്കും. മഹേഷിന്റെ പ്രതികാരം കൂടാതെ കപ്പേള, തീവണ്ടി, ഹാപ്പി സർദാർ, വരത്താൻ, വിമാനം, വർണ്യത്തിൽ ആശങ്ക, അലമാര, ഗപ്പി, കളി തുടങ്ങിയ സിനിമകളിൽ വിജിലേഷ് അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി നായകനാവുന്ന കൊത്ത് എന്ന സിനിമയിലാണ് വിജിലേഷ് ഇപ്പോൾ അഭിനയിക്കുന്നത്.