ടെലിവിഷൻ എന്റർടൈൻമെന്റ് ഷോകളിൽ ലോകം എമ്പാടും ഒരുപാട് പ്രേക്ഷകരുള്ള ഒന്നാണ് ഡബ്ലു.ഡബ്ലു.ഇ എന്നറിയപ്പെടുന്ന വേൾഡ് റെസ്ലിങ് എന്റർടെയിന്മെന്റ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് ഗുസ്തിക്കാർ മത്സരങ്ങളിൽ എത്തുകയും കാണികളെ വിനോദിപ്പിക്കുകയും ചെയ്യുന്ന ഒരു ഷോയാണ് ഇത്. അമേരിക്കയിലാണ് ഇത് ആരംഭിച്ചത്. ഇന്ത്യയിലും വർഷങ്ങളായി ഒരുപാട് പ്രേക്ഷകരുള്ള ഒരു ഷോ കൂടിയാണ് ഇത്.
ഇന്ത്യയിൽ നിന്നുള്ള ഗുസ്തിക്കാർ ഡബ്ലു.ഡബ്ലു.ഇ സൂപ്പർസ്റ്റാറായി മാറിയിട്ടുമുണ്ട്. സോണി നെറ്റ്വർക്ക് ആണ് ഇന്ത്യയിൽ ഇതിന്റെ ടെലികാസ്റ്റ് നടത്തുന്നത്. ഡബ്ലു.ഡബ്ലു.ഇ സൂപ്പർസ്റ്റാറുകൾ ആരാധിക്കുന്ന ഒരുപാട് ഇന്ത്യക്കാരുമുണ്ട്. അതുകൊണ്ട് തന്നെ കമ്പനിയുടെ മുന്നോട്ടുള്ള പോക്കിന് ഇന്ത്യയിലുള്ള പ്രേക്ഷകർക്ക് വേണ്ടിയും ഇടയ്ക്കിടെ ഇന്ത്യയിൽ വച്ച് ഇവന്റുകൾ നടത്താറുണ്ട്. അതിൽ ഡബ്ലു.ഡബ്ലു.ഇ സൂപ്പർസ്റ്റാറുകൾ എത്താറുമുണ്ട്.
ഈ കഴിഞ്ഞ ദിവസം അത്തരത്തിൽ ഇന്ത്യയിൽ ഒരു ഇവന്റ് അവർ നടത്തിയിരുന്നു. ഇന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചില താരങ്ങളും എത്തിയിരുന്നു. അതിൽ പ്രധാനമായും ഏവരും കാത്തിരുന്നത് ജോൺ സീനയ്ക്ക് വേണ്ടിയായിരുന്നു. ഡബ്ലു.ഡബ്ലു.ഇയുടെ ചരിത്രത്തിൽ ഏറ്റവുമധികം ലോക ചാമ്പ്യൻഷിപ്പ് വിജയിച്ചിട്ടില്ല താരമാണ് ജോൺ സീന. ഹൈദരാബാദിൽ വച്ചായിരുന്നു ഇവന്റ് നടന്നത്. നിരവധി പേരാണ് ഷോ കാണാൻ എത്തിയത്.
റെസ്ലിങ് മത്സരങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ തമിഴ് നടൻ കാർത്തി തനിക്ക് ഏറെ പ്രിയപ്പെട്ട ജോൺ സീനയെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. “ജോൺ സീനയെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം. വളരെ ദയയും ഊഷ്മളതയും കാണിച്ചതിന് നന്ദി. കുറച്ച് മിനിറ്റുകൾക്കുള്ളിൽ എങ്ങനെ നിങ്ങൾ എല്ലാവരെയും കൈയിലെടുക്കുന്നു ആ കഴിവ് അതിശയകരം. ഹസിൽ ലോയൽറ്റി റെസ്പെക്റ്റ് – അതെല്ലാം അനുഭവപ്പെട്ടു..”, കാർത്തി സീനയ്ക്ക് ഒപ്പം ഫോട്ടോയോടൊപ്പം കുറിച്ചു.