അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരാളാണെന്ന് മലയാളികൾക്ക് നേരത്തെ അറിയാവുന്ന ഒരു കാര്യമാണ്. ദുബൈയിൽ ഫാഷൻ മോഡലായി ജോലി ചെയ്യുന്ന അച്ചു ഉമ്മൻ, അച്ഛന്റെ മരണശേഷം ഏറെ നാളുകൾ നാട്ടിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് സഹോദരൻ ചാണ്ടി ഉമ്മൻ ഇലക്ഷന് നിന്നപ്പോഴും ആദ്യാവസാനം ക്യാമ്പയിന്റെ ഭാഗമായി ഉണ്ടായിരുന്നു.
ആ സമയത്ത് അച്ചു ഉമ്മന് എതിരെ ചില സൈബർ അറ്റാക്കുകൾ ഉണ്ടായിട്ടുണ്ടായിരുന്നു. മോഡലായി പ്രവർത്തിക്കുന്ന കാര്യം മനസ്സിലാക്കാതെ ചിലർ അവരുടെ ആഡംബര ജീവിതത്തിനും ലൈഫ് സ്റ്റൈലിനും എതിരെ പോസ്റ്റുകളൊക്കെ ഇടുകയുണ്ടായി. എന്നാൽ സത്യം മനസ്സിലാക്കിയതോടെ കാര്യങ്ങൾ തിരിച്ചടിച്ചു. അച്ചു ഉമ്മൻ അതുവഴി നേട്ടമുണ്ടായി എന്നതാണ് മറ്റൊരു സത്യം. ധാരാളം ഫോളോവേഴ്സും കൂടിയിരുന്നു.
ഇപ്പോഴും അച്ചു ഉമ്മൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മോഡൽ ഷൂട്ടുകളുടെ ഫോട്ടോസ് പങ്കുവെക്കാറുണ്ട്. പലപ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ എമ്പാടും വൈറലായി മാറാറുമുണ്ട്. സിനിമയിലെ താരങ്ങൾ പോലും അച്ചുവിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇടാറുണ്ട്. മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സാണ് അച്ചുവിന് ഇൻസ്റ്റഗ്രാമിലുള്ളത്. അച്ചുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
വെള്ള ഗൗണിൽ അതിസുന്ദരിയായി സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയിരിക്കുന്ന അച്ചുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കരൺ അഹൂജയുടെ അരോക എന്ന ബ്രാൻഡിന് വേണ്ടിയാണ് അച്ചു ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അവർക്ക് വേണ്ടി ചെയ്ത കോളബ് ആണെന്നും ക്യാപ്ഷനിൽ അച്ചു സൂചിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോസിന് താഴെ മികച്ചതെന്ന് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.