‘സ്വകാര്യ ലൈഫിൽ ചേട്ടൻ, പ്രൊഫഷണൽ ലൈഫിൽ ഗുരു..’ – ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ്

സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരാളാണ് ഗായിക അമൃത സുരേഷ്. അതെ വേദിയിൽ ചേച്ചിക്ക് ഒപ്പം വന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയാളാണ് അമൃതയുടെ അനിയത്തി അഭിരാമി സുരേഷ്. സ്റ്റാർ സിംഗറിന്റെ വേദിയിൽ അമൃത പാടുന്ന സമയത്ത് അഭിരാമി അവിടെയുള്ള വിധികർത്താക്കളെ അനുകരിച്ച് മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

അങ്ങനെയാണ് ഹാലോ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ അഭിനയിക്കാൻ അഭിരാമിക്ക് അവസരം ലഭിക്കുന്നത്. നിമ്മി എന്ന കഥാപാത്രമായിട്ടാണ് അഭിരാമി അതിൽ അഭിനയിച്ചത്. കേരളോത്സവം 2009, ഗുലുമാൽ എന്നീ സിനിമകളിൽ അതിന് ശേഷം അഭിരാമി അഭിനയിച്ചിരുന്നു. തമിഴിലും അഭിനയിച്ചിട്ടുള്ള അഭിരാമി ദുൽഖർ ചിത്രമായ 100 ഡേയ്സ് ഓഫ് ലവിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ബിവെയർ ഓഫ് ഡോഗ്സ് എന്ന സിനിമയിൽ അഭിരാമി ആദ്യമായി നായികയാവുകയും ചെയ്തിട്ടുണ്ട്. ചേച്ചിക്ക് ഒപ്പം അമൃതംഗമയ എന്ന യൂട്യൂബ് ചാനലും അതെ പേരിൽ തന്നെ ഒരു മ്യൂസിക് ബാൻഡും ഇരുവരും ആരംഭിച്ചിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥികളായി അമൃതയും അഭിരാമിയും ഒരുമിച്ച് എത്തിയിരുന്നു. ഷോയിൽ വന്ന ശേഷം അഭിരാമി ഒരുപാട് മലയാളികളുടെ മനസ്സിൽ കയറിക്കൂടുകയും ചെയ്തു.

അമൃത, ഗോപിസുന്ദറുമായി ഒന്നിച്ച ശേഷം അഭിരാമി ഇരുവർക്കും ഒപ്പമുള്ള ഫോട്ടോസ് ഒക്കെ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഈ അടുത്തിടെ യൂട്യൂബിൽ മൂവരും ചേർന്നാണ് വിശേഷങ്ങൾ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ അഭിരാമി ഗോപി സുന്ദറിന് ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “സ്വകാര്യ ജീവിതത്തിൽ ചേട്ടൻ, പ്രൊഫഷണൽ ജീവിതത്തിൽ ഗുരു..” എന്ന ക്യാപ്ഷനോടെയാണ് അഭിരാമി ഫോട്ടോ പങ്കുവച്ചത്.